Hadith for the World
Tap the image to view it full size
ശ്രേഷ്ഠതകളും സ്വഭാവമര്യാദകളും

അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:

Available in 66 languages
«അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ എളുപ്പമുണ്ടാക്കുക; ഞെരുക്കമുണ്ടാക്കരുത്. നിങ്ങൾ സന്തോഷവാർത്ത അറിയിക്കുക; അകറ്റിക്കളയരുത്."»

Meaning translation ·

Explanation

The meaning in a few plain lines

ജനങ്ങൾക്ക് എളുപ്പമുണ്ടാക്കാനും കാര്യങ്ങൾ ലളിതമാക്കി നൽകാനും, അവർക്ക് പ്രയാസം സൃഷ്ടിക്കരുതെന്നും നബി -ﷺ- ഈ ഹദീഥിലൂടെ കൽപ്പിക്കുന്നു. ഐഹികവും മതപരവുമായ എല്ലാ കാര്യങ്ങൾക്കും ഇത് ബാധകമാണ്. പക്ഷേ, അല്ലാഹു അനുവദിച്ചു നൽകുകയും മതപരമായി നിശ്ചയിച്ച വിധികൾ പാലിച്ചു കൊണ്ടുമായിരിക്കണം ഈ എളുപ്പം സൃഷ്ടിക്കൽ. നന്മകളെ കുറിച്ച് സന്തോഷവാർത്ത അറിയിക്കാനും, അതിൽ നിന്ന് ജനങ്ങളെ അകറ്റാതിരിക്കാനും നബി -ﷺ- പ്രേരിപ്പിക്കുന്നു.

Source
متفق عليه
Download image

Saved at original quality