വിശ്വാസം
മുഅ്മിനീങ്ങളുടെ മാതാവ്, ഉമ്മു സലമഃ (رضي الله عنها) നിവേദനം: നബി (ﷺ) പറയുന്നത് ഞാൻ കേട്ടു:
Available in 39 languages
«മുഅ്മിനീങ്ങളുടെ മാതാവ്, ഉമ്മു സലമഃ (رضي الله عنها) നിവേദനം: നബി (ﷺ) പറയുന്നത് ഞാൻ കേട്ടു: "ഒരു മുസ്ലിമിന് എന്തെങ്കിലുമൊരു വിപത്ത് സംഭവിക്കുകയും അല്ലാഹു കൽപ്പിച്ചത് പ്രകാരം 'ഞങ്ങൾ അല്ലാഹുവിൻ്റേതാണ്. അല്ലാഹുവിലേക്കാണ് നാം മടങ്ങുന്നത്' എന്ന് അവൻ പറയുകയും, 'അല്ലാഹുവേ, എൻ്റെ ഈ വിപത്തിൽ എനിക്ക് നീ പ്രതിഫലം നൽകുകയും, അതിനേക്കാൾ ഉത്തമമായത് എനിക്ക് നീ പകരം നൽകുകയും ചെയ്യേണമേ!' എന്ന് പ്രാർത്ഥിക്കുകയും ചെയ്താൽ അല്ലാഹു അവന് അതിനേക്കാൾ നല്ലത് പകരം നൽകാതിരിക്കില്ല."
ഉമ്മു സലമഃ
(رضي الله عنها) പറഞ്ഞു: "(എൻ്റെ ഭർത്താവായ അബൂസലമഃ) മരണപ്പെട്ടപ്പോൾ) ഞാൻ പറഞ്ഞു: "മുസ്ലിംകളിൽ ആരാണ് അബൂസലമയേക്കാൾ നല്ലവനായുള്ളത്? അല്ലാഹുവിൻ്റെ റസൂലിൻ്റെ അടുത്തേക്ക് ആദ്യമായി പലായനം ചെയ്ത കുടുംബം." പിന്നീട് ഞാൻ (നബി (ﷺ) കൽപ്പിച്ചത് പ്രകാരം) പറഞ്ഞു. അപ്പോൾ അല്ലാഹു എനിക്ക് നബിയെ (ﷺ) പകരമായി നൽകി."»Meaning translation ·
Saved at original quality








