Hadith for the World
Tap the image to view it full size
കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:

Available in 33 languages
«അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: അല്ലാഹു പറഞ്ഞിരിക്കുന്നു: "ഖിയാമത്ത് നാളിൽ മൂന്ന് കൂട്ടരുടെ എതിരാളി ഞാനായിരിക്കും: എന്റെ പേരിൽ കരാർ നൽകുകയും പിന്നീട് വഞ്ചിക്കുകയും ചെയ്തവൻ, സ്വതന്ത്രനായ ഒരാളെ വിൽക്കുകയും അതിൽ നിന്നുള്ള പണം കൊണ്ട് ഭക്ഷിക്കുകയും ചെയ്തവൻ, ഒരു തൊഴിലാളിയെ വാടകയ്‌ക്കെടുത്ത് അവനെ കൊണ്ട് പൂർണ്ണമായി ജോലിയെടുപ്പിക്കുകയും ശേഷം അവന് കൂലി നൽകാതിരിക്കുകയും ചെയ്തവൻ."»

Meaning translation ·

Explanation

The meaning in a few plain lines

അല്ലാഹു പറഞ്ഞതായി നബി (ﷺ) അറിയിക്കുന്നു: മൂന്ന് വിഭാഗം ആളുകളുടെ എതിരാളി ഖിയാമത്ത് നാളിൽ ഞാനായിരിക്കും. ഞാൻ ആരുടെയെങ്കിലും എതിരാളിയായാൽ അവനെ ഞാൻ പരാജയപ്പെടുത്തുക തന്നെ ചെയ്യും: ഒന്നാമത്തെയാൾ: അല്ലാഹുവിൻ്റെ പേരിൽ സത്യം ചെയ്യുകയോ കരാർ നൽകുകയോ ചെയ്യുകയും, പിന്നീട് അത് ലംഘിക്കുകയും വഞ്ചന കാണിക്കുകയും ചെയ്തവൻ. രണ്ടാമത്തെയാൾ: സ്വതന്ത്രനായ ഒരു മനുഷ്യനെ അടിമയാണെന്ന വ്യാജേന വിൽക്കുകയും, അതിൽ നിന്നുള്ള പണം കൊണ്ട് ഭക്ഷിക്കുകയും അതുകൊണ്ട് ജീവിക്കുകയും ചെയ്തവൻ. മൂന്നാമത്തെയാൾ: ഒരു ജോലിക്കായി തൊഴിലാളിയെ വിളിക്കുകയും, അവനെ കൊണ്ട് പൂർണ്ണമായി ജോലിയെടുപ്പിച്ച ശേഷം അവന് കൂലി നൽകാതിരിക്കുകയും ചെയ്തവൻ.

Source
رواه البخاري
Download image

Saved at original quality