Hadith for the World
Topic

ശ്രേഷ്ഠതകളും സ്വഭാവമര്യാദകളും

288 hadiths

288 hadiths

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ പരസ്പരം അസൂയ വെക്കരുത്. (പ്രയാസമുണ്ടാക്കാനായി) കച്ചവടച്ചരക്കിൻ്റെ വില കൂട്ടിപ്പറയുകയുമരുത്. നിങ്ങൾ പരസ്പരം വിദ്വേഷം പുലർത്തുകയോ, പരസ്പരം തിരിഞ്ഞു കളയുകയോ, ഒരാൾ മറ്റൊരാളുടെ കച്ചവടത്തിന് മേൽ കച്ചവടം നടത്തുകയോ ചെയ്യരുത്. പരസ്പരസഹോദരങ്ങളായ, അല്ലാഹുവിൻ്റെ ദാസന്മാരായി നിങ്ങൾ മാറുക. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിൻ്റെ സഹോദരനാണ്. അവൻ തൻ്റെ സഹോദരനോട് അതിക്രമം പ്രവർത്തിക്കുകയോ, അവനോട് വഞ്ചന കാണിക്കുകയോ, അവനെ നിസ്സാരവൽക്കരിക്കുകയോ ഇല്ല. തഖ്‌വ ഇവിടെയാകുന്നു." -തൻ്റെ നെഞ്ചിലേക്ക് ചൂണ്ടിക്കൊണ്ട് മൂന്ന് തവണ അവിടുന്ന് അത് പറഞ്ഞു-. "തൻ്റെ സഹോദരനായ മുസ്‌ലിമിനെ നിസ്സാരനായി കാണുക എന്നത് മാത്രം ഒരാൾക്ക് തിന്മയായി മതിയായതാണ്. എല്ലാ മുസ്‌ലിം സഹോദരനും -അവൻ്റെ രക്തവും സമ്പത്തും അഭിമാനവും- മറ്റെല്ലാം മുസ്‌ലിം സഹോദരങ്ങൾക്കും മേൽ നിഷിദ്ധമാണ്.'"رواه مسلم
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: "ഒരാൾ നബി ﷺ യോട് പറഞ്ഞു: "എന്നെ ഉപദേശിച്ചാലും." അവിടുന്ന് പറഞ്ഞു: "നീ കോപിക്കരുത്." അയാൾ വീണ്ടും പല തവണ ആവർത്തിച്ചു. (അപ്പോഴെല്ലാം) നബി -ﷺ- പറഞ്ഞു: "നീ കോപിക്കരുത്."رواه البخاري
ഉമർ ബ്‌നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ ഇപ്രകാരം പറയുന്നത് അദ്ദേഹം കേട്ടു: "നിങ്ങൾ അല്ലാഹുവിൽ യഥാരൂപത്തിൽ ഭരമേൽപ്പിക്കുകയാണെങ്കിൽ പക്ഷികൾക്ക് ഉപജീവനം നൽകുന്നത് പോലെ അവൻ നിങ്ങൾക്ക് ഉപജീവനം നൽകുമായിരുന്നു. ഒഴിഞ്ഞ വയറുമായി അവ രാവിലെ പുറപ്പെടുന്നു; നിറഞ്ഞ വയറുമായി വൈകുന്നേരം തിരിച്ചു വരികയും ചെയ്യുന്നു."رواه الترمذي وابن ماجه وأحمد
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആരെങ്കിലും ദുനിയാവിൽ ഒരു മുഅ്മിനിൻ്റെ പ്രതിസന്ധികളിൽ ആശ്വാസo പകർന്നാൽ അല്ലാഹു അന്ത്യനാളിലെ പ്രതിസന്ധികളിൽ നിന്ന് അവന് ആശ്വാസം നൽകും. ആരാണോ ഞെരുക്കം അനുഭവിക്കുന്നവന് എളുപ്പം ചെയ്തത് അല്ലാഹു അവൻ്റെ ഇഹപര ലോകങ്ങളിലെ ഞെരുക്കങ്ങൾക്കെല്ലാം എളുപ്പം നൽകും. ആരെങ്കിലും ഒരു മുസ്ലിമിൻ്റെ ന്യൂനത മറച്ചു വെച്ചാൽ അല്ലാഹു ഇഹലോകത്തും പരലോകത്തും അവൻ്റെ ന്യൂനത മറച്ചു വെക്കും. ഒരടിമ തൻ്റെ സഹോദരനെ സഹായിച്ചു കൊണ്ടിരിക്കുന്ന വേളയിലെല്ലാം അല്ലാഹു അവനെ സഹായിക്കുന്നതായിരിക്കും. ആരെങ്കിലും ദീനീ വിജ്ഞാനം അന്വേഷിച്ചു കൊണ്ട് ഒരു മാർഗത്തിൽ പ്രവേശിച്ചാൽ അല്ലാഹു സ്വർഗത്തിലേക്കുള്ള വഴി അവന് എളുപ്പമാക്കി നൽകും. അല്ലാഹുവിൻ്റെ ഭവനങ്ങളിൽ ഏതെങ്കിലുമൊരു ഭവനത്തിൽ ഒരു കൂട്ടമാളുകൾ ഒരുമിച്ചു കൂടുകയും, അല്ലാഹുവിൻ്റെ ഗ്രന്ഥം പാരായണം ചെയ്യുകയും, പരസ്പരം അത് അവർക്കിടയിൽ പഠനവിധേയമാക്കുകയും ചെയ്താൽ അവർക്ക് മേൽ സമാധാനം ഇറങ്ങുകയും, അല്ലാഹുവിൻ്റെ കാരുണ്യം അവരെ മൂടുകയും, മലക്കുകൾ അവരെ വലയം ചെയ്യുകയും, അല്ലാഹു തൻ്റെ അരികിലുള്ളവരോട് അവരെ കുറിച്ച് സ്മരിക്കുകയും ചെയ്യുന്നതാണ്. ആരുടെയെങ്കിലും പ്രവർത്തനം പതുക്കെയാണെങ്കിൽ അവൻ്റെ കുലമഹിമ അവന് വേഗത നൽകില്ല."رواه مسلم
عن أبي هريرة رضي الله عنه قال: سمعت رسول الله صلى الله عليه وسلم يقول: «وَاللهِ إني لأَسْتَغْفِرُ اللهَ وأَتُوبُ إليهِ في اليومِ أَكْثَرَ من سَبْعِينَ مَرَّةً».رواه البخاري
അഗർ (رضي الله عنه) നിവേദനം -നബി (ﷺ) യുടെ സ്വഹാബിമാരിൽ പെട്ട ഒരാളായിരുന്നു അദ്ദേഹം-: നബി (ﷺ) പറഞ്ഞു: "ഓ ജനങ്ങളേ! നിങ്ങൾ അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുക. തീർച്ചയായും ഞാൻ ഒരു ദിവസം അവനിലേക്ക് നൂറുതവണ ഖേദിച്ചുമടങ്ങുന്നു."رواه مسلم
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ തൻ്റെ രക്ഷിതാവ് പറഞ്ഞതായി അറിയിക്കുന്നു: "ഒരടിമ ഒരു തിന്മ ചെയ്തു. ശേഷം അയാൾ പറഞ്ഞു: "അല്ലാഹുവേ! നീ എൻ്റെ തിന്മ എനിക്ക് പൊറുത്തു തരേണമേ!" അപ്പോൾ അല്ലാഹു പറഞ്ഞു: "എൻ്റെ ദാസൻ ഒരു തിന്മ ചെയ്തു. (എന്നാൽ) തിന്മ പൊറുക്കുകയും തിന്മക്ക് ശിക്ഷ നൽകുകയും ചെയ്യുന്ന ഒരു രക്ഷിതാവ് തനിക്കുണ്ട് എന്ന് അവൻ അറിഞ്ഞിരിക്കുന്നു." വീണ്ടും അയാൾ ഒരു തിന്മ ചെയ്യുകയും, 'എൻ്റെ രക്ഷിതാവേ! എൻ്റെ തിന്മ എനിക്ക് നീ പൊറുത്തു തരേണമേ!' എന്ന് പ്രാർത്ഥിക്കുകയും ചെയ്തു. അപ്പോൾ അല്ലാഹു പറഞ്ഞു: "എൻ്റെ ദാസൻ ഒരു തിന്മ പ്രവർത്തിച്ചിരിക്കുന്നു. (എന്നാൽ) തിന്മ പൊറുക്കുകയും തിന്മക്ക് ശിക്ഷ നൽകുകയും ചെയ്യുന്ന ഒരു രക്ഷിതാവ് തനിക്കുണ്ട് എന്ന് അവൻ അറിയുകയും ചെയ്തിരിക്കുന്നു." വീണ്ടും അയാൾ ഒരു തിന്മ ചെയ്യുകയും, 'എൻ്റെ രക്ഷിതാവേ! എൻ്റെ തിന്മ എനിക്ക് നീ പൊറുത്തു തരേണമേ!' എന്ന് പ്രാർത്ഥിക്കുകയും ചെയ്തു. അപ്പോൾ അല്ലാഹു പറഞ്ഞു: "എൻ്റെ ദാസൻ ഒരു തിന്മ പ്രവർത്തിച്ചിരിക്കുന്നു. (എന്നാൽ) തിന്മ പൊറുക്കുകയും തിന്മക്ക് ശിക്ഷ നൽകുകയും ചെയ്യുന്ന ഒരു രക്ഷിതാവ് തനിക്കുണ്ട് എന്ന് അവൻ അറിഞ്ഞിരിക്കുന്നു. നീ ഉദ്ദേശിക്കുന്നത് നീ ചെയ്തു കൊള്ളുക; ഞാൻ നിനക്ക് പൊറുത്തു തന്നിരിക്കുന്നു."متفق عليه
عن أبي أمامة رضي الله عنه أن النبي صلى الله عليه وسلم كَانَ إذا رَفَعَ مَائِدَتَهُ، قال: «الحَمْدُ للهِ حَمْدًا كَثِيرًا طَيِّبًا مُبَارَكًا فِيهِ، غَيْرَ مَكْفِيٍّ، وَلَا مُوَدَّعٍ، وَلَا مُسْتَغْنًى عَنْهُ رَبَّنَا».رواه البخاري
عن أبي هريرة رضي الله عنه أن النبي صلى الله عليه وسلم قال: «لا يُلْدَغُ المؤمنُ من جُحْرٍ واحد مرتين».متفق عليه
ജരീർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആർക്കെങ്കിലും സൗമ്യത തടയപ്പെട്ടാൽ എല്ലാ നന്മകളും അവന് തടയപ്പെട്ടിരിക്കുന്നു."رواه مسلم
عن أنس رضي الله عنه قَالَ: كُنْتُ أمشي مَعَ رسول الله صلى الله عليه وسلم وَعَلَيْهِ بُرْد نَجْرَانيٌّ غَلِيظُ الحَاشِيَةِ، فأدْرَكَهُ أعْرَابِي فَجَبذَهُ بِرِدَائِهِ جَبْذَة شَديدة، فَنَظَرْتُ إِلَى صَفْحَةِ عَاتِقِ النَّبيِّ صلى الله عليه وسلم وَقَدْ أثَّرَتْ بِهَا حَاشِيَة الرِّدَاءِ مِنْ شِدَّةِ جَبْذَتِه، ثُمَّ قَالَ: يَا مُحَمَّدُ، مُر لِي مِنْ مَالِ اللهِ الَّذِي عِنْدَكَ. فَالتَفَتَ إِلَيْهِ، فَضَحِكَ ثُمَّ أَمَرَ لَهُ بِعَطَاءٍ.متفق عليه
അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആദമിന്റെ മകന് രണ്ട് താഴ്വര നിറയെ സമ്പത്തുണ്ടായിരുന്നെങ്കിൽ അവൻ മൂന്നാമതൊരു താഴ്‌വര കൂടി ആഗ്രഹിക്കുമായിരുന്നു. മണ്ണല്ലാതെ മറ്റൊന്നും ആദമിന്റെ മകന്റെ വയറ് നിറക്കുകയില്ല. പശ്ചാത്തപിക്കുന്നവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതുമാണ്."متفق عليه
عن أبي هريرة رضي الله عنه قال: ما عاب رسول الله صلى الله عليه وسلم طعاما قط، إن اشتهاه أكله، وإن كرهه تركه.متفق عليه
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- ദുരിതങ്ങൾ ബാധിച്ചാൽ ഇപ്രകാരം പറയുമായിരുന്നു: «لَا إِلَهَ إِلَّا اللهُ الْعَظِيمُ الْحَلِيمُ، لَا إِلَهَ إِلَّا اللهُ رَبُّ الْعَرْشِ الْعَظِيمِ، لَا إِلَهَ إِلَّا اللهُ رَبُّ السَّمَاوَاتِ وَرَبُّ الْأَرْضِ وَرَبُّ الْعَرْشِ الْكَرِيمِ» (സാരം) "അതിമഹാനും അത്യധികം ക്ഷമിക്കുന്നവനുമായ അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല. അതിമഹത്തായ സിംഹാസനത്തിന്റെ രക്ഷിതാവായ അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല. ആകാശങ്ങളുടെ രക്ഷിതാവും, ഭൂമിയുടെ രക്ഷിതാവും, ശ്രേഷ്ഠമായ സിംഹാസനത്തിൻ്റെ രക്ഷിതാവുമായ അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല."متفق عليه
അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളിലൊരാൾ കോട്ടുവായ ഇട്ടാൽ തൻ്റെ കൈ കൊണ്ട് വായയുടെ മേൽ പിടിക്കട്ടെ; തീർച്ചയായും പിശാച് (അതിലൂടെ) പ്രവേശിക്കുന്നതാണ്."رواه مسلم
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "എന്താണ് പരദൂഷണമെന്ന് നിങ്ങൾക്കറിയുമോ?!" സ്വഹാബികൾ പറഞ്ഞു: "അല്ലാഹുവിനും അവൻ്റെ റസൂലിനുമാണ് ഏറ്റവും അറിയുക." നബി ﷺ പറഞ്ഞു: "നിൻ്റെ സഹോദരന് അനിഷ്ടകരമായത് അവനെ കുറിച്ച് പറയലാണത്." നബി -ﷺ- യോട് ചോദിക്കപ്പെട്ടു: "എൻ്റെ സഹോദരനിൽ ഞാൻ പറയുന്ന കാര്യം ഉള്ളതാണെങ്കിലോ?" നബി ﷺ പറഞ്ഞു: "നീ പറയുന്നത് അവനിൽ ഉണ്ടെങ്കിൽ നീ അവനെ പരദൂഷണം പറഞ്ഞിരിക്കുന്നു. അവനിൽ ഇല്ലെങ്കിൽ നീ അവൻ്റെ മേൽ കളവ് കെട്ടിപ്പറഞ്ഞിരിക്കുന്നു."رواه مسلم
عن ابن عمر رضي الله عنهما مرفوعا: «الظلم ظلمات يوم القيامة». عن جابر رضي الله عنهما مرفوعا: «اتقوا الظلم، فإن الظلم ظلمات يوم القيامة، واتقوا الشُّحَ؛ فإنه أَهْلَكَ من كان قبلكم».حديث ابن عمر -رضي الله عنهما-: متفق عليه. حديث جابر -رضي الله عنه-: رواه مسلم
ഖൗലഃ അൽ-അൻസ്വാരിയ്യഃ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി ﷺ പറയുന്നത് ഞാൻ കേട്ടു: "ചിലർ അല്ലാഹുവിൻ്റെ സമ്പത്തിൽ അനർഹമായി കൈകടത്തുന്നു; അന്ത്യനാളിൽ അവർക്ക് നരകമാണുള്ളത്."رواه البخاري
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ ഊഹത്തെ സൂക്ഷിക്കുക! തീർച്ചയായും സംസാരങ്ങളിൽ ഏറ്റവും വലിയ കളവാകുന്നു ഊഹം. നിങ്ങൾ ജനങ്ങളുടെ ന്യൂനതകൾ ചികയുകയോ, ചാരപ്പണി നടത്തുകയോ, പരസ്പരം അസൂയ വെക്കുകയോ, പരസ്പരം തിരിഞ്ഞു കളയുകയോ, പരസ്പരം വെറുപ്പ് വെച്ചു പുലർത്തുകയോ ചെയ്യരുത്. പരസ്പര സഹോദരങ്ങളായി, അല്ലാഹുവിൻ്റെ ദാസന്മാരാവുക നിങ്ങൾ."متفق عليه
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "മുസ്‌ലിമിനെ ചീത്ത പറയൽ (അല്ലാഹുവിനോടുള്ള) ധിക്കാരവും; മുസ്‌ലിമിനോട് യുദ്ധം ചെയ്യൽ കുഫ്റും ആകുന്നു.''متفق عليه
عن عبد الله بن مسعود رضي الله عنه قال: قال رسول الله صلى الله عليه وسلم : "إذا كنتم ثلاثة فلا يتناجى اثنان دون الآخَر، حتى تختلطوا بالناس؛ من أجل أن ذلك يحُزنه".متفق عليه
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നിങ്ങളുടെ താഴെയുള്ളവരിലേക്ക് നിങ്ങൾ നോക്കുക! നിങ്ങൾക്ക് മുകളിലുള്ളവരിലേക്ക് നിങ്ങൾ നോക്കരുത്. അതാണ് അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെ നിസ്സാരമാക്കാതിരിക്കാൻ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായത്."متفق عليه
അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആദമിൻ്റെ സന്തതികൾ എല്ലാവരും തെറ്റു പറ്റുന്നവരാണ്. തെറ്റു പറ്റുന്നവരിൽ ഏറ്റവും ഉത്തമർ ധാരാളമായി പശ്ചാത്തപിച്ചു മടങ്ങുന്നവരാണ്."ഇബ്നു മാജഃ ഉദ്ധരിച്ചത് - തുർമുദി ഉദ്ധരിച്ചത് - അഹ്മദ് ഉദ്ധരിച്ചത് - ദാരിമി ഉദ്ധരിച്ചത്
അബൂ ദർറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ എന്നോട് പറഞ്ഞു: "നന്മകളിൽ യാതൊന്നും നീ നിസ്സാരമായി കാണരുത്; നിൻ്റെ സഹോദരനെ പ്രസന്നവദനനായി കണ്ടുമുട്ടുക എന്നതാണെങ്കിൽ പോലും."رواه مسلم