Hadith for the World
Tap the image to view it full size
വിശ്വാസം

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം:

Available in 71 languages
«അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യോട് ചോദിക്കപ്പെട്ടു: "അല്ലാഹുവിൻ്റെ റസൂലേ! ഖിയാമത്ത് നാളിൽ അങ്ങയുടെ ശുപാർശ കൊണ്ട് ഏറ്റവും സൗഭാഗ്യം ലഭിക്കുന്നവർ ആരായിരിക്കും?" നബി -ﷺ- പറഞ്ഞു: "അബൂ ഹുറൈറ! ഈ ഹദീഥിനെ കുറിച്ച് ആദ്യമായി എന്നോട് ചോദിക്കുന്നത് താങ്കൾ തന്നെയായിരിക്കുമെന്ന് ഞാൻ വിചാരിച്ചിരുന്നു. ഹദീഥുകൾ (പഠിക്കാനുള്ള) താങ്കളുടെ താൽപ്പര്യം ഞാൻ കണ്ടതിനാലാണത്. ഖിയാമത്ത് നാളിൽ എൻ്റെ ശുപാർശ കൊണ്ട് ഏറ്റവും സൗഭാഗ്യമുണ്ടാവുക 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്നത് തൻ്റെ ഹൃദയത്തിൽ നിന്ന് -അല്ലെങ്കിൽ മനസ്സിൽ നിന്ന്- നിഷ്കളങ്കമായി പറഞ്ഞവനായിരിക്കും."»

Meaning translation ·

Explanation

The meaning in a few plain lines

ഖിയാമത്ത് നാളിൽ തൻ്റെ ശുപാർശ കൊണ്ട് ഏറ്റവും സൗഭാഗ്യം ലഭിക്കുന്നവർ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന വാക്ക് തൻ്റെ ഹൃദയത്തിൽ നിന്ന് നിഷ്കളങ്കമായി പറഞ്ഞവനായിരിക്കും എന്ന് നബി -ﷺ- അറിയിക്കുന്നു. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല എന്ന കാര്യം അല്ലാഹുവിന് പുറമെ ഒരാളിലും പങ്കുചേർക്കാതെയും, മറ്റൊരാളെ കാണിക്കുക എന്ന ഉദ്ദേശ്യമില്ലാതെയും പറഞ്ഞവനാണ് ഈ പ്രതിഫലം ലഭിക്കുക എന്നർത്ഥം.

Source
رواه البخاري
Download image

Saved at original quality