Hadith for the World
Tap the image to view it full size
വിശ്വാസം
Available in 29 languages
«അബ്ദുല്ലാഹി ബ്നു അംറു ബ്നുൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ശകുനം ആരെയെങ്കിലും അവൻ്റെ ആവശ്യത്തിൽ നിന്ന് തടഞ്ഞുവെങ്കിൽ അവൻ ശിർക്ക് (ബഹുദൈവാരാധന) ചെയ്തിരിക്കുന്നു." സ്വഹാബികൾ ചോദിച്ചു: എന്താണ് അതിനുള്ള പ്രായശ്ചിത്തം?! നബി -ﷺ- പറഞ്ഞു: "നീ ഇപ്രകാരം പറയുക: (അർഥം) അല്ലാഹുവേ! നിൻ്റെ (പക്കൽ നിന്നുള്ള) നന്മയല്ലാതെ മറ്റൊരു നന്മയുമില്ല. നിൻ്റെ (പക്കൽ നിന്നുള്ള) തിന്മയല്ലാതെ മറ്റൊരു തിന്മയുമില്ല. നീയല്ലാതെ മറ്റൊരു ആരാധ്യനുമില്ല."»

Meaning translation ·

Explanation

The meaning in a few plain lines

ശകുനം നോക്കുക എന്നതിൻ്റെ പേരിൽ തീരുമാനിച്ചുറപ്പിച്ച ഒരു കാര്യത്തിൽ നിന്ന് ആരെങ്കിലും പിന്നോട്ട് പോയാൽ അവൻ ശിർക്കിൻ്റെ ഇനങ്ങളിൽ പെട്ട ഒരു കാര്യം പ്രവർത്തിച്ചിരിക്കുന്നു എന്ന് നബി -ﷺ- ഈ ഹദീഥിൽ നമ്മെ അറിയിക്കുന്നു. ഗുരുതരമായ ഈ തിന്മ പ്രവർത്തിച്ചു പോയാൽ അതിനുള്ള പ്രായശ്ചിത്തം എന്താണെന്ന് സ്വഹാബികൾ നബി -ﷺ- യോട് അന്വേഷിച്ചപ്പോൾ ഹദീഥിൽ വന്ന മനോഹരമായ ചില വാക്കുകൾ നബി -ﷺ- അവർക്ക് പഠിപ്പിച്ചു നൽകി. അല്ലാഹുവിലേക്ക് കാര്യങ്ങളെല്ലാം ഭരമേൽപ്പിക്കുകയും, അല്ലാഹുവല്ലാത്ത മറ്റൊരാൾക്കും യാതൊരു ശക്തിയുമില്ലെന്നുമുള്ള ആശയമാണ് ആ വാക്കുകൾ ഉൾക്കൊള്ളുന്നത്.

Source
അഹ്മദ് ഉദ്ധരിച്ചത്
Download image

Saved at original quality