Hadith for the World
Tap the image to view it full size
ശ്രേഷ്ഠതകളും സ്വഭാവമര്യാദകളും

നവ്വാസ് ബ്നു സംആൻ -رَضِيَ اللَّهُ عَنْهُ- നിവേദനം:

Available in 62 languages
«നവ്വാസ് ബ്നു സംആൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യോട് ഞാൻ നന്മയെ കുറിച്ചും പുണ്യത്തെ കുറിച്ചും ചോദിച്ചു: അപ്പോൾ അവിടുന്ന് പറഞ്ഞു: "നന്മയെന്നാൽ നല്ല സ്വഭാവമാണ്. തിന്മയെന്നാൽ നിൻ്റെ മനസ്സിൽ ചൊറിച്ചിലുണ്ടാക്കുന്നതും, ജനങ്ങൾ കാണുന്നത് നീ വെറുക്കുന്നതുമായ കാര്യമാണ്."»

Meaning translation ·

Explanation

The meaning in a few plain lines

പുണ്യത്തെ കുറിച്ചും പാപത്തെ കുറിച്ചും ചോദിക്കപ്പെട്ടപ്പോൾ നബി -ﷺ- ഇപ്രകാരം പറഞ്ഞു: നന്മയിലും പുണ്യത്തിലും ഏറ്റവും മഹത്തരമായുള്ളത് സൽസ്വഭാവമാണ്; അല്ലാഹുവിനെ സൂക്ഷിച്ചു ജീവിച്ചു കൊണ്ടും, സൃഷ്ടികളുടെ ഭാഗത്ത് നിന്നുള്ള പ്രയാസങ്ങൾ സഹിച്ചു കൊണ്ടും ദേഷ്യം നിയന്ത്രിച്ചു കൊണ്ടും, മുഖപ്രസന്നത കാത്തുസൂക്ഷിച്ചു കൊണ്ടും, നല്ല വാക്കുകൾ സംസാരിച്ചു കൊണ്ടും, കുടുംബബന്ധം ചേർത്തിയും അനുകമ്പയും പരോപകാരവും നല്ല പെരുമാറ്റവും സൗഹൃദവുമെല്ലാം കാത്തുസൂക്ഷിച്ചു കൊണ്ടാണ് സൽസ്വഭാവമുള്ളവനാകേണ്ടത്. ഇനി തിന്മയെന്നാൽ മനസ്സിൽ സംശയം ജനിപ്പിക്കുകയും മനസ്സിന് സമാധാനം നൽകാതെ -സംശയത്തിലാക്കി കൊണ്ടും, തിന്മയായേക്കുമോ എന്ന ഭയം സൃഷ്ടിച്ചു കൊണ്ടും- ഹൃദയത്തെ അലട്ടികൊണ്ടിരിക്കുകയും ചെയ്യുന്ന കാര്യങ്ങളാണ്. അതുപോലെ, മാന്യരും മര്യാദയുള്ളവരുമായ ജനങ്ങൾക്ക് മുൻപിൽ പ്രകടമാകാൻ അവൻ ആഗ്രഹിക്കാത്ത കാര്യങ്ങളുമാണ് തിന്മ. കാരണം മനുഷ്യൻ പൊതുവെ മറ്റുള്ളവർ തന്നിൽ നിന്ന് നന്മകൾ മാത്രം കാണാനാണ് ആഗ്രഹിക്കുക. തൻ്റെ പ്രവർത്തനങ്ങളിൽ ഏതെങ്കിലും ചിലത് മറ്റുള്ളവർ കാണുന്നത് അവന് പ്രയാസമുണ്ടാക്കുന്നെങ്കിൽ അത് നന്മയിൽ പെടാത്ത -തിന്മയിൽ ഉൾപ്പെടുന്ന- കാര്യമാണെന്ന് അവന് മനസ്സിലാക്കാം.

Source
رواه مسلم
Download image

Saved at original quality