Hadith for the World
Tap the image to view it full size
കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും

ജാബിർ ഇബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُمَا- നിവേദനം:

Available in 36 languages
«ജാബിർ ഇബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി (ﷺ) ഒരു യാത്രയിലായിരുന്നു. അപ്പോൾ അവിടുന്ന് ഒരു ആൾക്കൂട്ടത്തെ ശ്രദ്ധിക്കുകയും, അവരിൽ ഒരാൾക്ക് (വെയിൽ ഏൽക്കാതിരിക്കാൻ) തണൽ ഒരുക്കിയിരിക്കുന്നതും കണ്ടു. അവിടുന്ന് ചോദിച്ചു: "ഇത് എന്താണ്?" അപ്പോൾ അവർ പറഞ്ഞു: "അദ്ദേഹം നോമ്പുകാരനാണ്." അപ്പോൾ അവിടുന്ന് പറഞ്ഞു: "യാത്രയിൽ നോമ്പെടുക്കുന്നത് നന്മയിൽ (പുണ്യത്തിൽ) പെട്ടതല്ല." ഇമാം മുസ്‌ലിം നിവേദനം ചെയ്ത മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരം കൂടിയുണ്ട്: "നിങ്ങൾക്ക് വേണ്ടി അല്ലാഹു നൽകിയ ഇളവ് നിങ്ങൾ സ്വീകരിക്കുക."»

Meaning translation ·

Explanation

The meaning in a few plain lines

നബി (ﷺ) ഒരു യാത്രയിലായിരിക്കുമ്പോൾ, ജനങ്ങൾ ഒരിടത്ത് കൂട്ടംകൂടി നിൽക്കുന്നതും, സൂര്യന്റെ ചൂട് കാരണം ക്ഷീണവും ദാഹവും ബാധിച്ച ഒരാൾക്ക് അവർ തണലൊരുക്കി കൊടുക്കുന്നതും കണ്ടു. അവിടുന്ന് ചോദിച്ചു: "ഇയാൾക്ക് എന്തുപറ്റി?" അവർ പറഞ്ഞു: "അദ്ദേഹം നോമ്പുകാരനാണ്." അപ്പോൾ അവിടുന്ന് പറഞ്ഞു: "യാത്രയിൽ നോമ്പെടുക്കുന്നത് നന്മയിൽ (പുണ്യത്തിൽ) പെട്ടതല്ല. നിങ്ങൾക്ക് വേണ്ടി അല്ലാഹു നൽകിയ ഇളവ് നിങ്ങൾ സ്വീകരിക്കുക."

Source
متفق عليه
Download image

Saved at original quality