Hadith for the World
Tap the image to view it full size
ശ്രേഷ്ഠതകളും സ്വഭാവമര്യാദകളും

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു:

Available in 49 languages
«ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "രണ്ട് അനുഗ്രഹങ്ങൾ; ധാരാളം ജനങ്ങൾ അതിൽ നഷ്ടക്കാരായിരിക്കുന്നു. ആരോഗ്യവും ഒഴിവു സമയവുമാണത്."»

Meaning translation ·

Explanation

The meaning in a few plain lines

ജനങ്ങളിൽ വളരെയധികം പേർ യഥാവിധം പ്രയോജനപ്പെടുത്താതെ, അവർ നഷ്ടം വരുത്തുന്ന, അല്ലാഹുവിൻ്റെ പക്കൽ നിന്നുള്ള രണ്ട് മഹത്തരമായ അനുഗ്രഹങ്ങളെ കുറിച്ച് നബി (ﷺ) അറിയിക്കുന്നു. ആരോഗ്യവും ഒഴിവുസമയവും ഒരാൾക്ക് ഒരുമിച്ചു ലഭിക്കുക എന്നതാണത്. ഇവ രണ്ടും ലഭിച്ചതിന് ശേഷം ഒരാൾ മടിയനാവുകയും, നന്മകളിൽ നിന്ന് അലസത കാണിക്കുകയും ചെയ്താൽ അവൻ നഷ്ടക്കാരൻ തന്നെ. ജനങ്ങളിൽ ധാരാളം പേരുടെ അവസ്ഥയാണത്. എന്നാൽ തൻ്റെ ഒഴിവുസമയവും ആരോഗ്യവും അല്ലാഹുവിനെ അനുസരിക്കുന്നതിൽ ഒരാൾ പ്രയോജനപ്പെടുത്തിയാൽ അവൻ ലാഭം നേടിയവനാണ്. കാരണം ഇഹലോകം പരലോകത്തിലേക്കുള്ള കൃഷിയിടമാണ്. പരലോകത്ത് മാത്രം ലാഭം വ്യക്തമാകുന്ന അനേകം കച്ചവടങ്ങൾ ഇവിടെയുണ്ട്. അതിനാൽ ഒഴിവുസമയം അവസാനിക്കുകയും തിരക്കുകൾ വന്നെത്തുകയും ചെയ്യുന്നതാണെന്ന് ഓരോരുത്തരും ഓർക്കട്ടെ. ആരോഗ്യകാലത്തിന് ശേഷം രോഗകാലം വന്നെത്തുന്നതാണെന്നും അവർ മറക്കാതിരിക്കട്ടെ. ഒന്നുമില്ലെങ്കിൽ, വാർദ്ധക്യം തന്നെ പിടികൂടാതെ വിടുകയില്ലെന്ന ചിന്തയെങ്കിലും അവന് മതിയാകട്ടെ!

Source
رواه البخاري
Download image

Saved at original quality