നബിചരിത്രവും ചരിത്രവും
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
Available in 48 languages
«അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യുടെ സ്വഹാബികളിൽ ചിലർ അവിടുത്തെ പത്നിമാരോട് നബി -ﷺ- യുടെ രഹസ്യജീവിതത്തിലെ ഇബാദത്തുകളെ കുറിച്ച് ചോദിച്ചറിഞ്ഞു. (എല്ലാം കേട്ടശേഷം) അവരിൽ ചിലർ പറഞ്ഞു: "ഞാൻ ഇനി സ്ത്രീകളെ വിവാഹം കഴിക്കില്ല." മറ്റു ചിലർ പറഞ്ഞു: "ഞാൻ മാംസം ഭക്ഷിക്കില്ല." മറ്റു ചിലർ പറഞ്ഞു: "ഞാൻ വിരിപ്പിൽ ഉറങ്ങുകയില്ല." നബി -ﷺ- ക്ക് ഈ വിവരം വന്നെത്തിയപ്പോൾ അവിടുന്ന് അല്ലാഹുവിനെ സ്തുതിക്കുകയും പ്രകീർത്തിക്കുകയും ചെയ്തു (പ്രഭാഷണം നടത്തുന്നതിന് വേണ്ടി). അവിടുന്ന് പറഞ്ഞു: "ഇന്നയിന്ന വിധമെല്ലാം പറഞ്ഞിരിക്കുന്ന ചിലരുടെ കാര്യമെന്താണ്?! എന്നാൽ ഞാൻ നിസ്കരിക്കുകയും ഉറങ്ങുകയും, നോമ്പെടുക്കുകയും നോമ്പ് ഉപേക്ഷിക്കുകയും ചെയ്യാറുണ്ട്. ഞാൻ സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ ആരെങ്കിലും എൻ്റെ ചര്യയോട് വിമുഖത കാണിച്ചാൽ അവൻ എന്നിൽ പെട്ടവനല്ല."»Meaning translation ·
Saved at original quality








