Hadith for the World
മതപരമായ മര്യാദകൾ

വസ്ത്രത്തിലെ മര്യാദകൾ

8 hadiths

8 hadiths

അബ്ദു റഹ്മാൻ ബ്നു അബീ ലയ്‌ലാ നിവേദനം: അവർ ഹുദൈഫ -رَضِيَ اللَّهُ عَنْهُ- വിൻ്റെ അടുക്കലായിരുന്നു. അപ്പോൾ അദ്ദേഹം വെള്ളം ആവശ്യപ്പെടുകയും, ഒരു മജൂസി അദ്ദേഹത്തിന് വെള്ളം നൽകുകയും ചെയ്തു. എന്നാൽ മജൂസി അദ്ദേഹത്തിൻ്റെ കയ്യിൽ പാത്രം വെച്ചു നൽകിയപ്പോൾ അദ്ദേഹം അത് എറിഞ്ഞു കളഞ്ഞു. അദ്ദേഹം പറഞ്ഞു: "ഒന്നും രണ്ടും തവണയിലധികം ഇക്കാര്യം ഞാൻ അവനോട് വിലക്കിയിട്ടില്ലായിരുന്നെങ്കിൽ..." (ഞാൻ ഇപ്രകാരം ചെയ്യില്ലായിരുന്നു എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്). ശേഷം അദ്ദേഹം പറഞ്ഞു: നബി -ﷺ- പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: "നിങ്ങൾ പട്ടു വസ്ത്രമോ (കട്ടിയുള്ള പട്ടായ) ദീബാജോ ധരിക്കരുത്. സ്വർണത്തിന്റേയോ വെള്ളിയുടെയോ പാത്രങ്ങളിൽ കുടിക്കുകയോ അവ രണ്ടിന്റെയും തളികകളിൽ ഭക്ഷിക്കുകയോ ചെയ്യരുത്. അവ ഇഹലോകത്ത് അവർ (കാഫിറുകൾ) ക്കുള്ളതും പരലോകത്ത് നമുക്കുള്ളതുമാണ്."متفق عليه
ഉമർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ഇഹലോകത്ത് പട്ട് ധരിച്ചാൽ അവൻ അന്ത്യനാളിൽ അത് ധരിക്കുന്നതല്ല."متفق عليه
عن أبي هريرة رضي الله عنه مرفوعًا: «إِذَا لَبِسْتُم، وَإِذَا تَوَضَّأتُم، فَابْدَأُوا بَأَيَامِنُكُم».رواه أبو داود واللفظ له، والترمذي وابن ماجه وأحمد
عن علي بن أبي طالب رضي الله عنه مرفوعاً: «إذا انْتَعَل أحدكم فليبدأ باليمين، وإذا نَزَعَ فليبدأ بالشمال، ولْتَكُن اليُمنى أولَهُما تُنْعَل، وآخِرَهُما تُنْزَع».متفق عليه
അബ്ദുല്ലാഹി ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "തൻ്റെ വസ്ത്രം അഹങ്കാരത്തോടെ വലിച്ചിഴച്ചവനെ അല്ലാഹു (കാരുണ്യത്തോടെ) നോക്കുന്നതല്ല."متفق عليه
عن أبي هريرة رضي الله عنه مرفوعًا: «بينما رجل يمشي في حُلَّةٍ تُعْجِبُهُ نَفْسُهُ، مُرَجِّلٌ رأسه، يَخْتَالُ في مَشْيَتهِ، إذ خَسَفَ اللهُ به، فهو يَتَجَلْجَلُ في الأرض إلى يوم القيامة".متفق عليه
അബൂ സഈദ് അൽഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരു പുരുഷൻ മറ്റൊരു പുരുഷൻ്റെ ഔറത്തിലേക്കോ, ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ ഔറത്തിലേക്കോ നോക്കരുത്. ഒരു പുരുഷൻ മറ്റൊരു പുരുഷനോടൊപ്പം ഒരു വിരിപ്പിൽ കിടക്കുകയോ, ഒരു സ്ത്രീ മറ്റൊരു സ്ത്രീയോടൊപ്പം ഒരു വിരിപ്പിൽ കിടക്കുകയോ അരുത്."رواه مسلم
ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളുടെ വസ്ത്രങ്ങളിൽ നിന്ന് വെള്ള നിറമുള്ളവ നിങ്ങൾ ധരിക്കുക; നിങ്ങളുടെ വസ്ത്രങ്ങളിൽ ഏറ്റവും നല്ലത് അതാണ്. നിങ്ങളിൽ മരണപ്പെടുന്നവരെ അതിൽ നിങ്ങൾ കഫൻ ധരിപ്പിക്കുകയും ചെയ്യുക."رواه أبو داود والترمذي وابن ماجه