Hadith for the World
വിശ്വാസം

നാമങ്ങളും വിധികളും

22 hadiths

22 hadiths

അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നമുക്കെതിരിൽ ആയുധമെടുത്തവൻ നമ്മിൽപെട്ടവനല്ല."متفق عليه
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: ഇരുട്ടു നിറഞ്ഞ രാത്രിയുടെ കഷണങ്ങൾ പോലെ കുഴപ്പങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുൻപ് സൽപ്രവർത്തനങ്ങൾക്ക് നിങ്ങൾ ധൃതി കൂട്ടുക. (അന്നേ ദിവസം) മുഅ്മിനായി നേരം പുലർന്നവൻ കാഫിറായി വൈകുന്നേരത്തിൽ പ്രവേശിക്കും. മുഅ്മിനായി വൈകുന്നേരത്തിലേക്ക് പ്രവേശിച്ചവൻ കാഫിറായി നേരം പുലരും. ദുനിയാവിൻ്റെ തുഛമായ വിഭവങ്ങൾക്ക് വേണ്ടി അവൻ തൻ്റെ ദീനിനെ വിറ്റുകളയും.رواه مسلم
عن أبي هريرة رضي الله عنه مرفوعاً: «الإيمانُ بِضْعٌ وَسَبْعُونَ أو بِضْعٌ وسِتُّونَ شُعْبَةً: فَأَفْضَلُهَا قَوْلُ: لا إله إلا الله، وَأَدْنَاهَا إِمَاطَةُ الأَذَى عَنِ الطَّرِيقِ، وَالحَيَاءُ شُعْبَةٌ مِنَ الإِيمَانِ».متفق عليه
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹുവേ! എൻ്റെ ഖബ്റിനെ നീ (ആരാധിക്കപ്പെടുന്ന) വിഗ്രഹമാക്കരുതേ! തങ്ങളുടെ നബിമാരുടെ ഖബ്റുകളെ ആരാധനാകേന്ദ്രങ്ങളാക്കിയ ഒരു ജനതയെ അല്ലാഹു ശപിക്കട്ടെ!"رواه أحمد
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "കപടവിശ്വാസികൾക്ക് ഏറ്റവും ഭാരമുള്ള നമസ്കാരം ഇശാ നമസ്കാരവും ഫജ്ർ (സുബ്ഹ്) നമസ്കാരവുമാണ്. അതിലുള്ള (പ്രതിഫലത്തിൻ്റെ മഹത്വം) അവർ അറിഞ്ഞിരുന്നെങ്കിൽ മുട്ടിലിഴഞ്ഞു കൊണ്ടെങ്കിലും അവരതിന് വന്നെത്തുമായിരുന്നു. നമസ്കാരം നിർവ്വഹിക്കാൻ കൽപ്പന നൽകുകയും, അങ്ങനെ ഇഖാമത്ത് കൊടുത്തതിന് ശേഷം ജനങ്ങൾക്ക് ഇമാമായി നമസ്കരിക്കാൻ ഒരാളോട് കൽപ്പിക്കുകയും, ശേഷം വിറകുകെട്ടുകളുമായി കുറച്ചു പേരോടൊപ്പം നമസ്കാരത്തിന് വന്നെത്താത്തവരിലേക്ക് ചെല്ലുകയും, അവരെ അവരുടെ വീടുകളോടെ കത്തിച്ചു കളയുകയും ചെയ്യാൻ ഞാൻ വിചാരിച്ചു പോയി."متفق عليه
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: ''ആരെങ്കിലും സന്മാര്‍ഗത്തിലേക്ക് (ജനങ്ങളെ) ക്ഷണിച്ചാല്‍ അതിനെ പിന്തുടരുന്നവരുടെതിന് സമാനമായ പ്രതിഫലം അവനുണ്ടാകും. അവരുടെ പ്രതിഫലത്തില്‍ നിന്നും ഒട്ടും കുറയാതെതന്നെ. ആരെങ്കിലും വഴികേടിലേക്ക് ക്ഷണിച്ചാല്‍ അതിനെ പിന്തുടരുന്നവരുടെതിന് സമാനമായ പാപവും അവനുണ്ടാകും. അവരുടെ പാപഭാരങ്ങളിൽ നിന്ന് ഒട്ടും കുറയാതെതന്നെ''رواه مسلم
മഹ്മൂദ് ബ്നു ലബീദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾക്ക് മേൽ ഏറ്റവും ഞാൻ ഭയപ്പെടുന്നത് ചെറിയ ശിർക്കാണ്." സ്വഹാബികൾ ചോദിച്ചു: "എന്താണ് ചെറിയ ശിർക്ക്; അല്ലാഹുവിൻ്റെ റസൂലേ!" നബി -ﷺ- പറഞ്ഞു: "ലോകമാന്യമാണത്. അല്ലാഹു അന്ത്യനാളിൽ -ജനങ്ങൾക്ക് അവരുടെ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം നൽകപ്പെട്ടാൽ- അവരോട് പറയുന്നതാണ്: ദുനിയാവിൽ നിങ്ങൾ ആരെയാണോ കാണിച്ചു കൊണ്ടിരുന്നത്, അവരുടെ അടുത്തേക്ക് തന്നെ പൊയ്ക്കോളൂ. അവരുടെ പക്കൽ വല്ല പ്രതിഫലവും ലഭിക്കുമോ എന്ന് പോയി നോക്കുക!"رواه أحمد
അബ്ദുല്ലാഹി ബ്നു അംറു ബ്നുൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ശകുനം ആരെയെങ്കിലും അവൻ്റെ ആവശ്യത്തിൽ നിന്ന് തടഞ്ഞുവെങ്കിൽ അവൻ ശിർക്ക് (ബഹുദൈവാരാധന) ചെയ്തിരിക്കുന്നു." സ്വഹാബികൾ ചോദിച്ചു: എന്താണ് അതിനുള്ള പ്രായശ്ചിത്തം?! നബി -ﷺ- പറഞ്ഞു: "നീ ഇപ്രകാരം പറയുക: (അർഥം) അല്ലാഹുവേ! നിൻ്റെ (പക്കൽ നിന്നുള്ള) നന്മയല്ലാതെ മറ്റൊരു നന്മയുമില്ല. നിൻ്റെ (പക്കൽ നിന്നുള്ള) തിന്മയല്ലാതെ മറ്റൊരു തിന്മയുമില്ല. നീയല്ലാതെ മറ്റൊരു ആരാധ്യനുമില്ല."അഹ്മദ് ഉദ്ധരിച്ചത്
നുഅ്മാൻ ബ്നു ബശീർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "പരസ്പര സ്നേഹത്തിലും, ദയയിലും, കാരുണ്യത്തിലും മുഅ്മിനുകളുടെ ഉപമ ഒരൊറ്റ ശരീരത്തിൻ്റെ ഉപമയാണ്. അതിലെ ഒരു അവയവം രോഗത്താൽ പ്രയാസമനുഭവിക്കുമ്പോൾ മറ്റു അവയവങ്ങൾ അതിനു വേണ്ടി ഉറക്കമൊഴിഞ്ഞും പനിപിടിച്ചും വേദനയിൽ പങ്കുചേരും."متفق عليه
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "കവിളത്തടിക്കുന്നവനും കുപ്പായം വലിച്ചുകീറുന്നവനും ജാഹിലിയ്യത്തിലെ ആർത്തവിലാപം നടത്തുന്നവനും നമ്മിൽ പെട്ടവനല്ല."متفق عليه
നബി -ﷺ- യുടെ പത്നിമാരിൽ പെട്ട ചിലർ നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ഒരു ജോത്സ്യനെ സമീപിക്കുകയും അവനോട് എന്തെങ്കിലും ചോദിച്ചറിയുകയും ചെയ്താൽ അവൻ്റെ നാൽപ്പത് ദിവസത്തെ നിസ്കാരം സ്വീകരിക്കപ്പെടുന്നതല്ല."رواه مسلم
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ഈമാൻ എഴുപതിൽ പരം -അല്ലെങ്കിൽ അറുപതിൽ പരം- ശാഖകളാണ്. അതിൽ ഏറ്റവും ശ്രേഷ്ഠമായത് ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി ആരുമില്ല) എന്ന വാക്കാകുന്നു. അതിൽ ഏറ്റവും താഴെയുള്ളത് വഴിയിൽ നിന്ന് ഉപദ്രവം നീക്കലാണ്. ലജ്ജ വിശ്വാസത്തിൻ്റെ ശാഖകളിൽ പെട്ടതാകുന്നു."متفق عليه
ബുറൈദഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "അമാനത്ത് (വിശ്വാസ്യത) കൊണ്ട് ആരെങ്കിലും സത്യം ചെയ്താൽ അവൻ നമ്മിൽ പെട്ടവനല്ല."رواه أبو داود وأحمد
അബ്ദുല്ലാഹി ബ്നു അംറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "മുസ്‌ലിം എന്നാൽ മറ്റു മുസ്‌ലിംകൾ അവൻ്റെ നാവിൽ നിന്നും കയ്യിൽ നിന്നും സുരക്ഷിതനായവനാണ്. അല്ലാഹു വിലക്കിയ കാര്യങ്ങളെ വെടിഞ്ഞവനാണ് മുഹാജിർ."متفق عليه
അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി ﷺ പറഞ്ഞു: "ഇസ്‌ലാം അഞ്ച് കാര്യങ്ങൾക്ക് മേലാണ് പടുത്തുയർത്തപ്പെട്ടിരിക്കുന്നത്. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല എന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നുമുള്ളത് സാക്ഷ്യം വഹിക്കലും, നിസ്കാരം നേരായവിധം നിലനിർത്തലും, സകാത്ത് നൽകലും, അല്ലാഹുവിൻ്റെ ഭവനമായ കഅ്ബയിൽ ഹജ്ജ് നിർവ്വഹിക്കലും, റമദാൻ മാസത്തിൽ നോമ്പെടുക്കലും ആണ് അവ."متفق عليه
അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "നിങ്ങളിലാരെങ്കിലും വല്ല തിന്മയും കണ്ടാൽ കൈ കൊണ്ടതിനെ തടയട്ടെ. അതിന് അവന് സാധ്യമല്ലെങ്കിൽ തൻ്റെ നാവ് കൊണ്ട്. അതിനും സാധ്യമല്ലെങ്കിൽ തൻ്റെ ഹൃദയം കൊണ്ട് (വെറുക്കട്ടെ). അതാണ് ഈമാനിൻ്റെ ഏറ്റവും ദുർബലമായ അവസ്ഥ."رواه مسلم
അബൂ മാലിക് അൽഅശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ശുദ്ധി ഈമാനിൻ്റെ പകുതിയാണ്. 'അൽഹംദുലില്ലാഹ്' (അല്ലാഹുവിന് സർവ്വ സ്തുതിയും എന്ന വാക്ക്) തുലാസ് നിറക്കുന്നതാണ്. 'സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹ്' (അല്ലാഹുവിനെ ഞാൻ പരിശുദ്ധപ്പെടുത്തുകയും അവനെ ഞാൻ സ്തുതിക്കുകയും ചെയ്യുന്നു) എന്ന വാക്ക് -അല്ലെങ്കിൽ ഈ രണ്ട് വാക്കുകൾ- ആകാശങ്ങൾക്കും ഭൂമിക്കും ഇടയിലുള്ളതിനെ നിറക്കുന്നതാണ്. നമസ്കാരം പ്രകാശമാണ്. ദാനധർമ്മം തെളിവാണ്. ക്ഷമ വെളിച്ചമാണ്. ഖുർആൻ നിനക്ക് അനുകൂലമായോ പ്രതികൂലമായോ ഉള്ള തെളിവാണ്. ജനങ്ങളെല്ലാം രാവിലെ പുറപ്പെടുന്നു; എന്നിട്ട് സ്വന്തത്തെ വിറ്റുകൊണ്ട് അതിനെ മോചിപ്പിക്കുകയോ നാശത്തിൽ വീഴ്ത്തുകയോ ചെയ്യുന്നു."رواه مسلم
ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: ഞാൻ (നബി -ﷺ- യോട്) പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഇബ്‌നു ജുദ്ആൻ (എന്ന വ്യക്തി ഇസ്‌ലാം വന്നെത്തുന്നതിന് മുൻപ്) ജാഹിലിയ്യഃ കാലഘട്ടത്തിൽ കുടുംബബന്ധം ചേർക്കുകയും ദരിദ്രന് ഭക്ഷണം നൽകുകയും ചെയ്തിരുന്നല്ലോ?! അതയാൾക്ക് പ്രയോജനകരമാവുമോ?" നബി -ﷺ- പറഞ്ഞു: "അതയാൾക്ക് ഉപകരിക്കുന്നതല്ല. കാരണം, ഒരു ദിവസം പോലും 'എൻ്റെ രക്ഷിതാവേ! പ്രതിഫലനാളിൽ എൻ്റെ തെറ്റുകൾ എനിക്ക് നീ പൊറുത്തു തരണേ!' എന്ന് അയാൾ പറഞ്ഞിട്ടില്ല."رواه مسلم
ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറയുന്നതായി ഞാൻ കേട്ടു: "ഒരു വ്യക്തിക്കും ശിർക്കിനും കുഫ്റിനും ഇടയിലുള്ളത് നിസ്കാരം ഉപേക്ഷിക്കലാണ്."رواه مسلم
عَنْ أَنَسِ بْنِ مَالِكٍ رَضِيَ اللَّهُ عَنْهُ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: "ثَلاَثٌ مَنْ كُنَّ فِيهِ وَجَدَ حَلاَوَةَ الإِيمَانِ: أَنْ يَكُونَ اللَّهُ وَرَسُولُهُ أَحَبَّ إِلَيْهِ مِمَّا سِوَاهُمَا، وَأَنْ يُحِبَّ المَرْءَ لاَ يُحِبُّهُ إِلَّا لِلَّهِ، وَأَنْ يَكْرَهَ أَنْ يَعُودَ فِي الكُفْرِ كَمَا يَكْرَهُ أَنْ يُقْذَفَ فِي النَّارِ".متفق عليه
അബ്ബാസ് ബ്നു അബ്ദിൽ മുത്വലിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹുവിനെ തൻ്റെ രക്ഷിതാവായും, ഇസ്‌ലാമിനെ തൻ്റെ മതമായും, മുഹമ്മദ് നബിയെ -ﷺ- ദൂതനായും തൃപ്തിപ്പെട്ടവൻ ഈമാനിൻ്റെ (വിശ്വാസത്തിൻ്റെ) രുചി ആസ്വദിച്ചിരിക്കുന്നു."رواه مسلم
عن جابر بن عبد الله قال: كان رسول الله صلى الله عليه وسلم إذا خطب احمرَّتْ عيناه، وعلا صوته، واشتد غضبه، حتى كأنه مُنذِرُ جيشٍ يقول: صبَّحكم ومسَّاكم، ويقول: «بُعثتُ أنا والساعةُ كهاتين»، ويقرن بين إصبعيه السبابة، والوسطى، ويقول: «أما بعد، فإن خير الحديث كتاب الله، وخير الهدى هدى محمد، وشر الأمور محدثاتها، وكل بدعة ضلالة» ثم يقول: «أنا أولى بكل مؤمن من نفسه، من ترك مالًا فلأهله، ومن ترك دينًا أو ضَياعًا فإليَّ وعليَّ».رواه مسلم