Hadith for the World
Tap the image to view it full size
വിശ്വാസം

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:

Available in 60 languages
«അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: ''ആരെങ്കിലും സന്മാര്‍ഗത്തിലേക്ക് (ജനങ്ങളെ) ക്ഷണിച്ചാല്‍ അതിനെ പിന്തുടരുന്നവരുടെതിന് സമാനമായ പ്രതിഫലം അവനുണ്ടാകും. അവരുടെ പ്രതിഫലത്തില്‍ നിന്നും ഒട്ടും കുറയാതെതന്നെ. ആരെങ്കിലും വഴികേടിലേക്ക് ക്ഷണിച്ചാല്‍ അതിനെ പിന്തുടരുന്നവരുടെതിന് സമാനമായ പാപവും അവനുണ്ടാകും. അവരുടെ പാപഭാരങ്ങളിൽ നിന്ന് ഒട്ടും കുറയാതെതന്നെ''»

Meaning translation ·

Explanation

The meaning in a few plain lines

ആരെങ്കിലും ജനങ്ങളെ സത്യവും നന്മയുമുള്ള ഒരു വാക്കിലേക്കോ പ്രവർത്തിയിലേക്കോ നയിക്കുകയും അതിലേക്ക് അവർക്ക് വഴി കാണിച്ചു കൊടുക്കുകയും ചെയ്താൽ അവന് ആ നന്മയിൽ അവനെ പിൻപറ്റിയവരുടെ പ്രതിഫലമുണ്ടായിരിക്കുന്നതാണെന്നും, അവനെ പിൻപറ്റിയ വ്യക്തിയുടെ പ്രതിഫലത്തിൽ യാതൊരു കുറവുമുണ്ടാകാതെ തന്നെ അവനത് ലഭിക്കുന്നതാണെന്നും നബി -ﷺ- അറിയിക്കുന്നു. ഇനി ഒരാൾ തൻ്റെ വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ ജനങ്ങളെ അസത്യത്തിൻ്റെയും തിന്മയുടെയും തെറ്റുകളുടെയും വഴികളിലേക്കാണ് നയിക്കുന്നത് എങ്കിൽ -അല്ലെങ്കിൽ അനുവദനീയമല്ലാത്ത ഒരു മാർഗമാണ് കാണിച്ചു നൽകുന്നത് എങ്കിൽ- അവനെ പിൻപറ്റിയവരുടെയെല്ലാം പാപഭാരവും അവന് ഉണ്ടായിരിക്കും. അവരുടെ പാപഭാരം ഒട്ടും കുറയാതെ തന്നെ.

Source
رواه مسلم
Download image

Saved at original quality