Hadith for the World
Tap the image to view it full size
കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും

അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു:

Available in 71 languages
«അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "പകരത്തിനു പകരം ചെയ്യുന്നവനല്ല കുടുംബബന്ധം ചേർക്കുന്നവൻ. മറിച്ച് ബന്ധം മുറിക്കപ്പെട്ടാലും അത് ചേർക്കുന്നവനാണ് യഥാർത്ഥത്തിൽ കുടുംബബന്ധം ചേർക്കുന്നവൻ."»

Meaning translation ·

Explanation

The meaning in a few plain lines

നബി -ﷺ- അറിയിക്കുന്നു: കുടുംബബന്ധം ചേർക്കുന്നതിലെ പൂർണ്ണത കൈവരിക്കാനും കുടുംബക്കാരോട് ഏറ്റവും നന്മയിൽ വർത്തിക്കാനും സാധിക്കുന്നവൻ നന്മകൾക്ക് പകരമായി നന്മകൾ ചെയ്യുന്നവനല്ല. മറിച്ച് കുടുംബബന്ധം ചേർക്കുന്നതിലെ പൂർണ്ണത കൈവരിച്ചവൻ തൻ്റെ ബന്ധം മുറിക്കപ്പെട്ടാൽ പോലും അത് ഇണക്കിചേർക്കാൻ ശ്രമിക്കുന്നവനാണ്. അവർ തന്നോട് മോശം പ്രവർത്തിച്ചാലും അവൻ അവരോട് തിരിച്ച് നന്മയിലാണ് വർത്തിക്കുക എന്നർത്ഥം.

Source
رواه البخاري
Download image

Saved at original quality