Hadith for the World
Tap the image to view it full size
കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:

Available in 70 languages
«അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആരെങ്കിലും റമദാനിൽ വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും നോമ്പെടുത്താൽ അവൻ്റെ കഴിഞ്ഞു പോയ പാപങ്ങൾ അവന് പൊറുക്കപ്പെടുന്നതാണ്."»

Meaning translation ·

Explanation

The meaning in a few plain lines

ആരെങ്കിലും അല്ലാഹുവിൽ വിശ്വാസമുള്ള നിലയിലും, നോമ്പ് തൻ്റെ മേൽ അല്ലാഹു നിർബന്ധമാക്കിയിരിക്കുന്നു എന്ന കാര്യം വിശ്വസിച്ചു കൊണ്ടും, അല്ലാഹു നോമ്പുകാർക്ക് ഒരുക്കി വെച്ചിരിക്കുന്ന മഹത്തരമായ പ്രതിഫലത്തിൽ പ്രതീക്ഷ വെച്ചുകൊണ്ടും, അല്ലാഹുവിൻ്റെ പ്രീതി മാത്രം ഉദ്ദേശിച്ചു കൊണ്ടും, യാതൊരു ലോകമാന്യമോ കീർത്തിയോ ഉദ്ദേശിക്കാതെയും റമദാൻ മാസത്തിൽ നോമ്പെടുത്താൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ അതു മൂലം അവന് പൊറുക്കപ്പെടുന്നതാണ്.

Source
متفق عليه
Download image

Saved at original quality