Hadith for the World
Tap the image to view it full size
കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും

അബൂ ഖതാദഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: തൻ്റെ പക്കൽ നിന്ന് കടം വാങ്ങിയ ഒരാളെ അദ്ദേഹം അന്വേഷിക്കുകയായിരുന്നു. (അങ്ങനെ അയാളെ കണ്ടപ്പോൾ) ആ മനുഷ്യൻ മാറിക്കളഞ്ഞു. പിന്നീട് അദ്ദേഹത്തെ കണ്ടുമുട്ടിയപ്പോൾ അയാൾ പറഞ്ഞു: "ഞാൻ പ്രയാസം ബാധിച്ച അവസ്ഥയിലാണ്." അബൂ ഖതാദഃ ചോദിച്ചു: "അല്ലാഹു തന്നെ സത്യം?" അദ്ദേഹം പറഞ്ഞു: "അല്ലാഹു തന്നെ സത്യം." അപ്പോൾ അബൂ ഖതാദഃ പറഞ്ഞു: എങ്കിൽ നബി -ﷺ- പറയുന്നത് ഞാൻ കേട്ടിരിക്കുന്നു:

Available in 54 languages
«അബൂ ഖതാദഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: തൻ്റെ പക്കൽ നിന്ന് കടം വാങ്ങിയ ഒരാളെ അദ്ദേഹം അന്വേഷിക്കുകയായിരുന്നു. (അങ്ങനെ അയാളെ കണ്ടപ്പോൾ) ആ മനുഷ്യൻ മാറിക്കളഞ്ഞു. പിന്നീട് അദ്ദേഹത്തെ കണ്ടുമുട്ടിയപ്പോൾ അയാൾ പറഞ്ഞു: "ഞാൻ പ്രയാസം ബാധിച്ച അവസ്ഥയിലാണ്." അബൂ ഖതാദഃ ചോദിച്ചു: "അല്ലാഹു തന്നെ സത്യം?" അദ്ദേഹം പറഞ്ഞു: "അല്ലാഹു തന്നെ സത്യം." അപ്പോൾ അബൂ ഖതാദഃ പറഞ്ഞു: എങ്കിൽ നബി -ﷺ- പറയുന്നത് ഞാൻ കേട്ടിരിക്കുന്നു: "ഖിയാമത് നാളിലെ ദുരിതത്തിൽ നിന്ന് രക്ഷപ്പെടാൻ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ അവൻ പ്രയാസം അനുഭവിക്കുന്ന ഒരാൾക്ക് ആശ്വാസം നൽകുകയോ, അത് ഒഴിവാക്കി കൊടുക്കുകയോ ചെയ്യട്ടെ."»

Meaning translation ·

Explanation

The meaning in a few plain lines

അബൂഖതാദഃ -رَضِيَ اللَّهُ عَنْهُ- തന്നിൽ നിന്ന് കടംവാങ്ങിയ ശേഷം ഒളിച്ചു നടക്കുന്ന ഒരാളെ അന്വേഷിച്ചു കഴിയുകയായിരുന്നു. അയാളെ കണ്ടെത്തിയപ്പോൾ ആ മനുഷ്യൻ പറഞ്ഞു: "ഞാൻ കടുത്ത പ്രയാസബാധിതനാണ്. താങ്കളുടെ കടം തന്നുവീട്ടാനുള്ള സമ്പത്ത് എൻ്റെ പക്കലില്ല." അവൻ്റെ കയ്യിൽ പണമില്ല എന്ന കാര്യം സത്യമാണോ എന്നറിയാൻ വേണ്ടി അദ്ദേഹത്തോട് സത്യം ചെയ്യാൻ അബൂ ഖതാദഃ ആവശ്യപ്പെട്ടു. താൻ പറയുന്നത് സത്യമാണെന്ന് അല്ലാഹുവിൻ്റെ പേരിൽ അദ്ദേഹം സത്യം ചെയ്തു പറഞ്ഞു. ഇത് കേട്ടപ്പോൾ നബി -ﷺ- പറഞ്ഞ ഒരു ഹദീഥ് അബൂ ഖതാദഃ സ്മരിക്കുകയുണ്ടായി: "ആർക്കെങ്കിലും അന്ത്യനാളിലെ പ്രയാസങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും ഭീതിയിൽ നിന്നും അല്ലാഹു തന്നെ സംരക്ഷിക്കണമെന്ന ആഗ്രഹമുണ്ടെങ്കിൽ അവൻ പ്രയാസത്തിലകപ്പെട്ട ഒരാൾക്ക് നൽകിയ കടത്തിൻ്റെ അവധി നീട്ടിനൽകിക്കൊണ്ടോ കടം ഭാഗികമായോ പൂർണ്ണമായോ എഴുതിത്തള്ളിക്കൊണ്ടോ അവൻ ആശ്വാസം നൽകട്ടെ" എന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ട്.

Source
رواه مسلم
Download image

Saved at original quality