Hadith for the World
Tap the image to view it full size
കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും

അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു:

Available in 50 languages
«അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "ആരെങ്കിലും അല്ലാഹുവിൻ്റെ മാർഗത്തിൽ ഒരു ദിവസം നോമ്പെടുത്താൽ അല്ലാഹു അവൻ്റെ മുഖത്തെ നരകത്തിൽ നിന്ന് എഴുപത് വർഷം വഴിദൂരം അകറ്റുന്നതാണ്."»

Meaning translation ·

Explanation

The meaning in a few plain lines

ആരെങ്കിലും അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്ന വേളയിൽ നോമ്പുകാരനായിരുന്നാൽ അല്ലാഹു അവൻ്റെ ഔദാര്യത്താൽ അയാൾക്കും നരകത്തിനും ഇടയിൽ എഴുപത് വർഷത്തിൻ്റെ വഴിദൂരം അകലമുണ്ടാക്കുന്നതാണ് എന്ന് നബി (ﷺ) അറിയിക്കുന്നു. ചില പണ്ഡിതന്മാർ പറഞ്ഞു: നോമ്പ് യുദ്ധത്തിനിടയിൽ തന്നെയാകണമെന്നില്ല; അല്ലാഹുവിൻ്റെ പ്രതിഫലം മാത്രം പ്രതീക്ഷിച്ചു കൊണ്ട് ഇഖ്ലാസോടെ ഏതവസരത്തിൽ നോമ്പെടുത്താലും ഈ പ്രതിഫലം ലഭിക്കുന്നതാണ്.

Source
متفق عليه
Download image

Saved at original quality