Hadith for the World
Tap the image to view it full size
ശ്രേഷ്ഠതകളും സ്വഭാവമര്യാദകളും

അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം:

Available in 66 languages
«അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- അശ്ലീലം പറയുന്നവരോ മോശത്തരം കാണിക്കുന്നവരോ ആയിരുന്നില്ല. അവിടുന്ന് പറയുമായിരുന്നു: "നിങ്ങളിൽ ഏറ്റവും നല്ലവർ നിങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരാണ്."»

Meaning translation ·

Explanation

The meaning in a few plain lines

മോശമായ സംസാരമോ പ്രവർത്തനങ്ങളോ നബി -ﷺ- യുടെ സ്വഭാവങ്ങളിൽ പെട്ടതായിരുന്നില്ല. അവിടുന്ന് അത് ഉദ്ദേശ്യത്തോടെ പറയുകയോ, കൽപ്പിച്ചുണ്ടാക്കി പറയുകയോ ചെയ്യാറുണ്ടായിരുന്നില്ല. മഹത്തരമായ സ്വഭാവത്തിൻ്റെ ഉടമയായിരുന്നു അദ്ദേഹം. നബി -ﷺ- പറയുമായിരുന്നു: "അല്ലാഹുവിങ്കൽ ഏറ്റവും ശ്രേഷ്ഠതയുള്ളവർ നിങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരാണ്." ജനങ്ങൾക്ക് നന്മ ചെയ്യലും, മുഖപ്രസന്നത കാത്തുസൂക്ഷിക്കലും, ഉപദ്രവങ്ങൾ തടയലും, ഉപദ്രവമേറ്റാൽ ക്ഷമിക്കലും, ജനങ്ങളോട് മനോഹരമായി ഇടപഴകലും അതിൽ പെട്ടതാണ്.

Source
متفق عليه
Download image

Saved at original quality