Hadith for the World
ശ്രേഷ്ഠതകളും സ്വഭാവമര്യാദകളും

മതപരമായ മര്യാദകൾ

67 hadiths

67 hadiths

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "എന്താണ് പരദൂഷണമെന്ന് നിങ്ങൾക്കറിയുമോ?!" സ്വഹാബികൾ പറഞ്ഞു: "അല്ലാഹുവിനും അവൻ്റെ റസൂലിനുമാണ് ഏറ്റവും അറിയുക." നബി ﷺ പറഞ്ഞു: "നിൻ്റെ സഹോദരന് അനിഷ്ടകരമായത് അവനെ കുറിച്ച് പറയലാണത്." നബി -ﷺ- യോട് ചോദിക്കപ്പെട്ടു: "എൻ്റെ സഹോദരനിൽ ഞാൻ പറയുന്ന കാര്യം ഉള്ളതാണെങ്കിലോ?" നബി ﷺ പറഞ്ഞു: "നീ പറയുന്നത് അവനിൽ ഉണ്ടെങ്കിൽ നീ അവനെ പരദൂഷണം പറഞ്ഞിരിക്കുന്നു. അവനിൽ ഇല്ലെങ്കിൽ നീ അവൻ്റെ മേൽ കളവ് കെട്ടിപ്പറഞ്ഞിരിക്കുന്നു."رواه مسلم
عن عبد الله بن مسعود رضي الله عنه قال: قال رسول الله صلى الله عليه وسلم : "إذا كنتم ثلاثة فلا يتناجى اثنان دون الآخَر، حتى تختلطوا بالناس؛ من أجل أن ذلك يحُزنه".متفق عليه
عن أبي هريرة رضي الله عنه مرفوعاً: "لِيُسَلِّمِ الصغيرُ على الكبيرِ، والمارُّ على القاعدِ، والقليلُ على الكثيرِ" وفي رواية: "والراكبُ على الماشي".متفق عليه
عن علي بن أبي طالب رضي الله عنه مرفوعاً: «إذا انْتَعَل أحدكم فليبدأ باليمين، وإذا نَزَعَ فليبدأ بالشمال، ولْتَكُن اليُمنى أولَهُما تُنْعَل، وآخِرَهُما تُنْزَع».متفق عليه
അബൂ അയ്യൂബ് അൽഅൻസ്വാരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "തൻ്റെ സഹോദരനെ മൂന്നിലധികം ദിവസത്തേക്ക് അകറ്റിനിർത്തൽ ഒരു മുസ്‌ലിമിന് അനുവദനീയമല്ല. രണ്ടു പേരും കണ്ടുമുട്ടുമ്പോൾ ഇവൻ ഇങ്ങോട്ടും, അവൻ അങ്ങോട്ടും തിരിഞ്ഞു കളയുന്നു.അവരിൽ ഏറ്റവും നല്ലവൻ ആദ്യം സലാം പറഞ്ഞു കൊണ്ട് തുടങ്ങുന്നവനാണ്."متفق عليه
അബ്ദുല്ലാഹി ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "തൻ്റെ വസ്ത്രം അഹങ്കാരത്തോടെ വലിച്ചിഴച്ചവനെ അല്ലാഹു (കാരുണ്യത്തോടെ) നോക്കുന്നതല്ല."متفق عليه
عن عبد الله بن عمرو بن العاص رضي الله عنهما أن رسول الله صلى الله عليه وسلم قال: «من الكبائر شَتْمُ الرجل والديه» قيل: وهل يسبّ الرجل والديه؟ قال: «نعم، يسبّ أبا الرجل فيسبّ أباه، ويسبّ أمّه، فيسبّ أمّه».متفق عليه
അബ്ദു റഹ്മാൻ ബ്നു അബീ ലയ്‌ലാ -رَضِيَ اللَّهُ عَنْهُ- നിവേദനം: കഅ്ബ് ബ്നു ഉജ്റ എന്നെ കണ്ടു മുട്ടിയപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു: "ഞാൻ താങ്കൾക്ക് ഒരു സമ്മാനം നൽകട്ടെയോ?" നബി -ﷺ- ഒരിക്കൽ ഞങ്ങളുടെ അടുത്തേക്ക് ഇറങ്ങിവന്നു. അപ്പോൾ ഞങ്ങൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! എങ്ങനെയാണ് അങ്ങയോട് സലാം പറയേണ്ടത് എന്ന് ഞങ്ങൾ പഠിച്ചിരിക്കുന്നു. എന്നാൽ എങ്ങനെയാണ് ഞങ്ങൾ അങ്ങേക്ക് മേൽ സ്വലാത്ത് ചൊല്ലേണ്ടത്? നബി -ﷺ- പറഞ്ഞു: "നിങ്ങൾ ഇപ്രകാരം പറയുക: اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ» (സാരം) അല്ലാഹുവേ! ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- യുടെ കുടുംബത്തിന് മേൽ നീ സ്വലാത്ത് വർഷിച്ചത് പോലെ, മുഹമ്മദ് നബി -ﷺ- ക്ക് മേലും മുഹമ്മദ് നബി -ﷺ- യുടെ കുടുംബത്തിന് മേലും നീ സ്വലാത്ത് വർഷിക്കേണമേ! തീർച്ചയായും നീ അതീവ സ്തുത്യർഹനായ ഹമീദും, സർവ്വ ഔന്നത്യത്തിന്റെയും ഉടയവനായ മജീദുമാകുന്നു. അല്ലാഹുവേ! ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- യുടെ കുടുംബത്തിന് മേൽ നീ അനുഗ്രഹം ചൊരിഞ്ഞത് പോലെ, മുഹമ്മദ് നബി -ﷺ- യുടെ മേലും മുഹമ്മദ് നബി -ﷺ- യുടെ കുടുംബത്തിന് മേലും നീ അനുഗ്രഹം ചൊരിയണമേ! തീർച്ചയായും നീ അതീവ സ്തുത്യർഹനായ ഹമീദും, സർവ്വ ഔന്നത്യത്തിന്റെയും ഉടയവനായ മജീദുമാകുന്നു."متفق عليه
عن أنس رضي الله عنه أنه قَالَ لِثابِتٍ رحمه اللهُ: ألاَ أرْقِيكَ بِرُقْيَةِ رسولِ اللهِ صلى الله عليه وسلم ؟ قال: بلى، قال: «اللَّهُمَّ رَبَّ النَّاسِ، مُذْهِبَ البَأسِ، اشْفِ أنْتَ الشَّافِي، لاَ شَافِيَ إِلاَّ أنْتَ، شِفَاءً لاَ يُغَادِرُ سَقماً».رواه البخاري
عن ثوبان رضي الله عنه عن النبي صلى الله عليه وسلم قَالَ: "إنَّ المسلِمَ إذا عادَ أخاه المسلِمَ، لم يَزَلْ في خُرْفَةِ الجَنَّةِ حتى يرجعَ"، قيل: يا رسولَ اللهِ ما خُرْفَةُ الجنَّةِ؟، قال: "جَنَاها".رواه مسلم
عن أنس بن مالك رضي الله عنه عن رسول الله صلى الله عليه وسلم أنه كان إذا أكل طعاما، لعق أصابعه الثلاث. قال: وقال: «إذا سقطت لُقمة أحدكم فليُمِطْ عنها الأذى، وليأكلها ولا يَدَعْهَا للشيطان» وأمر أن تُسْلَتَ القَصْعَةُ، قال: «فإنكم لا تدرون في أيِّ طعامكم البركة» وعن جابر بن عبد الله رضي الله عنه أن رسولَ اللهِ صلى الله عليه وسلم قالَ: "إنّ الشيطانَ يَحضُرُ أحدَكُم عندَ كلِ شيءٍ من شَأنِه، حتى يَحضُرَهُ عندَ طعامِهِ، فإذا سَقطتْ لقمةُ أحدِكُم فليَأخُذْها فَلْيُمِطْ ما كانِ بها من أذى، ثم ليَأكُلْها ولا يَدَعْها للشيطانِ، فإذا فَرَغَ فليَلْعَقْ أصابعَهُ، فإنه لا يَدري في أيِّ طَعامه البركة"حديث أنس رواه مسلم. حديث جابر رواه مسلم
അബ്ദുല്ലാഹി ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ഖുർആനിൻ്റെ സഹചാരിയുടെ കാര്യം കെട്ടിയിട്ട ഒരു ഒട്ടകത്തിൻ്റെ ഉടമയുടെ ഉപമ പോലെയാണ്; അതിൻ്റെ കാര്യം ശ്രദ്ധയോടെ വീക്ഷിച്ചാൽ അതിനെ പിടിച്ചു നിറുത്താൻ കഴിയും. അതിനെ വിട്ടുകളഞ്ഞാൽ അത് അകന്നു പോവുകയും ചെയ്യും."متفق عليه
عن أنسٍ رضي الله عنه : أنّهُ مَرَّ على صِبْيَانِ، فَسَلَّمَ عليهم، وقالَ: كانَ النبيُّ صلى الله عليه وسلم يَفعلُهُ.متفق عليه
عن أبي هريرة رضي الله عنه مرفوعاً: «من عُرِضَ عليه رَيْحَانٌ فلا يرده، فإنه خفيف الْمَحْمِلِ، طيب الريح».رواه مسلم
അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഭക്ഷണം കഴിച്ചാൽ അല്ലാഹുവിനെ സ്തുതിക്കുകയും, വെള്ളം കുടിച്ചാൽ അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്യുന്ന തൻ്റെ അടിമയെ അല്ലാഹു തീർച്ചയായും തൃപ്തിപ്പെടുന്നതാണ്."رواه مسلم
അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- യോട് ഒരാൾ ചോദിച്ചു: "ഇസ്‌ലാമിലെ ഏതു കാര്യമാണ് ഏറ്റവും ഉത്തമം?!" നബി -ﷺ- പറഞ്ഞു: "ഭക്ഷണം നൽകുക; നീ അറിയുന്നവരോടും അല്ലാത്തവരോടും സലാം പറയുകയും ചെയ്യുക."متفق عليه
عن أبي هريرة رضي الله عنه مرفوعًا: «بينما رجل يمشي في حُلَّةٍ تُعْجِبُهُ نَفْسُهُ، مُرَجِّلٌ رأسه، يَخْتَالُ في مَشْيَتهِ، إذ خَسَفَ اللهُ به، فهو يَتَجَلْجَلُ في الأرض إلى يوم القيامة".متفق عليه
عن جابر رضي الله عنه قَالَ: كُنَّا إِذَا صَعِدْنَا كَبَّرْنَا، وَإِذَا نَزَلْنَا سَبَّحْنَا. عن ابن عمر رضي الله عنهما قالَ: كانَ النبيُّ صلى الله عليه وسلم وجيُوشُهُ إِذَا عَلَوا الثَّنَايَا كَبَّرُوا، وَإِذَا هَبَطُوا سَبَّحُوا.حديث جابر -رضي الله عنه- رواه البخاري. حديث ابن عمر -رضي الله عنهما- رواه أبو داود
عن علي رضي الله عنه قال: سمعتُ رسولَ اللهِ صلى الله عليه وسلم يقول: « مَا مِنْ مُسْلِم يَعُودُ مُسْلِماً غُدْوة إِلاَّ صَلَّى عَلَيْهِ سَبْعُونَ ألْفَ مَلَكٍ حَتَّى يُمْسِي، وَإنْ عَادَهُ عَشِيَّةً إِلاَّ صَلَّى عَلَيْهِ سَبْعُونَ ألْفَ مَلَكٍ حَتَّى يُصْبحَ، وَكَانَ لَهُ خَرِيفٌ في الْجَنَّةِ».رواه أبو داود والترمذي وابن ماجه وأحمد
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആരെങ്കിലും ശപഥം ചെയ്യുമ്പോൾ 'ലാത്തയെയും ഉസ്സയെയും കൊണ്ട്' ശപഥം ചെയ്താൽ അവൻ 'ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല) എന്ന് പറയട്ടെ. ആരെങ്കിലും തൻ്റെ സഹോദരനോട് 'വരൂ! ചൂതാട്ടം നടത്താം' എന്ന് പറഞ്ഞാൽ അവൻ ദാനം ചെയ്യട്ടെ."متفق عليه
അബ്ദുല്ലാഹി ബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറയുന്നതായി ഞാൻ കേട്ടു: "നമ്മിൽ നിന്ന് എന്തെങ്കിലും കേൾക്കുകയും, കേട്ടതു പോലെ അത് (മറ്റുള്ളവർക്ക്) എത്തിച്ചു നൽകുകയും ചെയ്തവരുടെ മുഖം അല്ലാഹു പ്രശോഭിതമാക്കട്ടെ. എത്തിക്കപ്പെട്ട ചിലർ നേരിട്ട് കേട്ടവരെക്കാൾ അത് ഗ്രഹിക്കുന്നവരായേക്കാം"رواه الترمذي وابن ماجه وأحمد
عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال: «لا ينبغي لصِدِّيق أن يكون لعَّانًا».رواه مسلم
عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال: «إذا قال الرَّجُل: هَلَكَ الناس، فهو أَهْلَكُهُم».رواه مسلم
അബൂ സഈദ് അൽഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരു പുരുഷൻ മറ്റൊരു പുരുഷൻ്റെ ഔറത്തിലേക്കോ, ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ ഔറത്തിലേക്കോ നോക്കരുത്. ഒരു പുരുഷൻ മറ്റൊരു പുരുഷനോടൊപ്പം ഒരു വിരിപ്പിൽ കിടക്കുകയോ, ഒരു സ്ത്രീ മറ്റൊരു സ്ത്രീയോടൊപ്പം ഒരു വിരിപ്പിൽ കിടക്കുകയോ അരുത്."رواه مسلم