Hadith for the World
Tap the image to view it full size
ശ്രേഷ്ഠതകളും സ്വഭാവമര്യാദകളും

അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:

Available in 66 languages
«അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഭക്ഷണം കഴിച്ചാൽ അല്ലാഹുവിനെ സ്തുതിക്കുകയും, വെള്ളം കുടിച്ചാൽ അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്യുന്ന തൻ്റെ അടിമയെ അല്ലാഹു തീർച്ചയായും തൃപ്തിപ്പെടുന്നതാണ്."»

Meaning translation ·

Explanation

The meaning in a few plain lines

അല്ലാഹു നൽകിയ ഔദാര്യങ്ങൾക്കും അനുഗ്രഹങ്ങൾക്കും അല്ലാഹുവിനോട് നന്ദി പറയുകയും അവനെ സ്തുതിക്കുകയും ചെയ്യുക എന്നത് അല്ലാഹുവിൻ്റെ തൃപ്തി ലഭിക്കാൻ കാരണമാകുന്ന പ്രവർത്തിയാണെന്ന് നബി -ﷺ- അറിയിക്കുന്നു. അതിനാൽ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്താൽ അവൻ 'അൽഹംദുലില്ലാഹ്' (അല്ലാഹുവിന് സർവ്വ സ്തുതിയും) എന്ന് പറയണം.

Source
رواه مسلم
Download image

Saved at original quality