Hadith for the World
നബിചരിത്രവും ചരിത്രവും

നബിചരിത്രം

34 hadiths

34 hadiths

മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: "ചെരുപ്പ് ധരിക്കുന്നതിലും മുടി ചീകുന്നതിലും ശുദ്ധി വരുത്തുന്നതിലും തൻ്റെ മറ്റെല്ലാ കാര്യങ്ങളിലും വലതിനെ മുന്തിക്കുന്നത് നബി -ﷺ- ക്ക് ഇഷ്ടമായിരുന്നു."متفق عليه
അബ്ദുല്ലാഹിബ്നു ഉമർ (رضي الله عنه) പറയുന്നു: "അല്ലാഹുവിന്റെ റസൂൽ (ﷺ) മക്കയിലേക്ക്, കദാഅ` വഴി ബത്ഹാഇലെ, മുകൾഭാഗത്തുള്ള രണ്ടു മലകൾക്കിടയിലെ വഴിയിലൂടെ പ്രവേശിച്ചു. (തിരിച്ചു പോകുമ്പോൾ) താഴ്ഭാഗത്തുള്ള, രണ്ടു മലകൾക്കിടയിലെ വഴിയിലൂടെ പുറപ്പെട്ടു."ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: "നബി -ﷺ- അവിടുത്തെ ചെറുനാവ് കാണുന്ന രൂപത്തിൽ ആർത്തു ചിരിക്കുന്നത് ഞാൻ ഒരിക്കൽ പോലും കണ്ടിട്ടില്ല. അവിടുന്ന് പുഞ്ചിരിക്കുക മാത്രമേ ചെയ്തിരുന്നുള്ളൂ."متفق عليه
ഹുദൈഫ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- രാത്രി ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ സിവാക് കൊണ്ട് തൻ്റെ വായ വൃത്തിയാക്കുമായിരുന്നു.متفق عليه
സൈനബ് ബിൻത് ജഹ്ശ് -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- ഒരിക്കൽ അവരുടെ അരികിൽ ഭയവിഹ്വലനായി കൊണ്ട് കയറിവന്നു. അവിടുന്ന് പറയുന്നുണ്ടായിരുന്നു: "അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല! സമീപസ്ഥമായിരിക്കുന്ന കുഴപ്പത്തിൽ നിന്ന് അറബികൾക്ക് നാശം. ഇന്നേ ദിവസം യഅ്ജൂജ് മഅ്ജൂജിൻ്റെ മതിലിൽ നിന്ന് ഇത്രത്തോളം വലുപ്പത്തിൽ വിടവുണ്ടായിരിക്കുന്നു." -ശേഷം അവിടുന്ന് തൻ്റെ ചൂണ്ടുവിരലും തള്ളവിരലും കൊണ്ട് ഒരു വളയമുണ്ടാക്കി കാണിച്ചു-. അപ്പോൾ ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങളിൽ സൽകർമ്മികൾ ഉണ്ടായിരിക്കെ ഞങ്ങൾ നശിക്കുന്നതാണോ?!" അവിടുന്ന് പറഞ്ഞു: "അതെ! മ്ലേഛത അധികരിച്ചു കഴിഞ്ഞാൽ."متفق عليه
അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: തൻ്റെ മുറിയിലിരിക്കുന്ന കന്യകയേക്കാൾ കടുത്ത ലജ്ജയുള്ളവരായിരുന്നു നബി -ﷺ-. അവിടുത്തേക്ക് അനിഷ്ടകരമായ എന്തൊരു കാര്യം കണ്ടാലും അത് അവിടുത്തെ മുഖത്ത് നിന്ന് ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുമായിരുന്നു.متفق عليه
عن عائشة رضي الله عنها قالت: كَانَ كَلاَمُ رَسُولِ الله -صلَّى الله عليه وسلَّم- كَلاَمًا فَصلاً يَفْهَمُهُ كُلُّ مَنْ يَسْمَعُهُ.رواه أبو داود واللفظ له، والتُرمذي والنسائي وأحمد
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "എൻ്റെ ഉമ്മത്തിന് പ്രയാസകരമാകില്ലായിരുന്നെങ്കിൽ എല്ലാ നിസ്കാരത്തിൻ്റെ വേളയിലും പല്ലു തേക്കാൻ ഞാൻ അവരോട് കൽപ്പിക്കുമായിരുന്നു."متفق عليه
മഹ്മൂദ് ബ്നു ലബീദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾക്ക് മേൽ ഏറ്റവും ഞാൻ ഭയപ്പെടുന്നത് ചെറിയ ശിർക്കാണ്." സ്വഹാബികൾ ചോദിച്ചു: "എന്താണ് ചെറിയ ശിർക്ക്; അല്ലാഹുവിൻ്റെ റസൂലേ!" നബി -ﷺ- പറഞ്ഞു: "ലോകമാന്യമാണത്. അല്ലാഹു അന്ത്യനാളിൽ -ജനങ്ങൾക്ക് അവരുടെ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം നൽകപ്പെട്ടാൽ- അവരോട് പറയുന്നതാണ്: ദുനിയാവിൽ നിങ്ങൾ ആരെയാണോ കാണിച്ചു കൊണ്ടിരുന്നത്, അവരുടെ അടുത്തേക്ക് തന്നെ പൊയ്ക്കോളൂ. അവരുടെ പക്കൽ വല്ല പ്രതിഫലവും ലഭിക്കുമോ എന്ന് പോയി നോക്കുക!"رواه أحمد
അബൂബക്ർ സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞങ്ങൾ (ഥൗർ) ഗുഹയിലായിരിക്കെ ബഹുദൈവാരാധകരായ മുശ്‌രിക്കുകളുടെ കാലുകൾ ഞങ്ങളുടെ തലക്ക് മുകളിൽ ഞാൻ കണ്ടിട്ടുണ്ട്; അപ്പോൾ ഞാൻ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അവരിൽ ആരെങ്കിലും തൻ്റെ കാലുകളിലേക്കൊന്ന് നോക്കിയാൽ അതിൻ്റെ താഴെ ഇരിക്കുന്ന നമ്മെ അവർ കാണുക തന്നെ ചെയ്യും." അപ്പോൾ നബി -ﷺ- പറഞ്ഞു: "ഹേ അബൂബക്ർ! മൂന്നാമനായി അല്ലാഹുവുള്ള രണ്ടാളുകളെ കുറിച്ച് താങ്കളുടെ ധാരണയെന്താണ്?!"متفق عليه
عن أنس بن مالك رضي الله عنه أَنَّ النَبيَّ -صلَّى الله عليه وسلَّم- كَان إِذَا تَكَلَّمَ بِكَلِمَةٍ أَعَادَهَا ثَلاَثًا حَتَّى تُفْهَمَ عَنْهُ، وَإِذَا أَتَى عَلَى قَوْمٍ فَسَلَّمَ عَلَيهِم سَلَّمَ عَلَيهِم ثَلاَثًا.رواه البخاري
عن أبي هريرة رضي الله عنه : أن رجلًا أتى النبي صلى الله عليه وسلم يَتَقَاضَاهُ فَأغْلَظَ له، فَهَمَّ به أصحابه، فقال رسول الله صلى الله عليه وسلم : «دَعُوه، فإن لِصَاحب الحَقِّ مَقَالا» ثم قال: «أعْطُوهُ سِنًّا مِثْل سِنِّهِ» قالوا: يا رسول الله، لا نَجِدُ إلا أمْثَلَ مِنْ سِنِّهِ، قال: «أعْطُوه، فإن خَيْرَكم أحْسَنُكُم قَضَاء».متفق عليه
عن عائشة رضي الله عنها قالت: قَدِمَ نَاسٌ مِنَ الأَعْرَابِ عَلَى رَسُولِ اللهِ صلى الله عليه وسلم فقالوا: أَتُقَبِّلُونَ صِبْيَانَكُمْ؟ فقال: «نعم» قالوا: لَكِنَّا واللهِ ما نُقَبِّلُ! فقال رسولُ اللهِ صلى الله عليه وسلم : «أَوَ أَمْلِكُ إن كانَ اللهُ نَزَعَ مِنْ قُلُوبِكُم الرَّحْمَةَ!».متفق عليه
عن عائشة رضي الله عنها قالت: كان رسولُ اللهِ صلى الله عليه وسلم إذا فَاتَتْهُ الصَّلَاةُ مِنَ الليلِ مِن وَجَعٍ أَوْ غَيْرِهِ، صَلَّى من النَّهَارِ ثِنْتَيْ عَشْرَةَ رَكْعَةً.رواه مسلم
عن أنس رضي الله عنه قَالَ: كُنْتُ أمشي مَعَ رسول الله صلى الله عليه وسلم وَعَلَيْهِ بُرْد نَجْرَانيٌّ غَلِيظُ الحَاشِيَةِ، فأدْرَكَهُ أعْرَابِي فَجَبذَهُ بِرِدَائِهِ جَبْذَة شَديدة، فَنَظَرْتُ إِلَى صَفْحَةِ عَاتِقِ النَّبيِّ صلى الله عليه وسلم وَقَدْ أثَّرَتْ بِهَا حَاشِيَة الرِّدَاءِ مِنْ شِدَّةِ جَبْذَتِه، ثُمَّ قَالَ: يَا مُحَمَّدُ، مُر لِي مِنْ مَالِ اللهِ الَّذِي عِنْدَكَ. فَالتَفَتَ إِلَيْهِ، فَضَحِكَ ثُمَّ أَمَرَ لَهُ بِعَطَاءٍ.متفق عليه
عن أبي سعيد الخدري رضي الله عنه مرفوعاً: أنَّ ناسًا من الأنصارِ سألوا رسولَ الله - صلى الله عليه وسلم - فأعطاهم، ثم سألوه فأعطاهم، حتى نَفِدَ ما عنده، فقال لهم حين أنفقَ كلَّ شيءٍ بيده: «ما يَكُنْ عندي من خيرٍ فلن أَدَّخِرَهُ عَنْكُم، ومَنْ يَسْتَعْفِفْ يُعِفِّهُ اللهُ، ومَنْ يَسْتَغْنِ يُغْنِهِ اللهُ، ومَنْ يَتَصَبَّرْ يُصَبِّرْهُ اللهُ. وما أُعْطِيَ أَحَدٌ عطاءً خَيرًا وأَوسع من الصبرِ».متفق عليه
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യുടെ സ്വഹാബികളിൽ ചിലർ അവിടുത്തെ പത്നിമാരോട് നബി -ﷺ- യുടെ രഹസ്യജീവിതത്തിലെ ഇബാദത്തുകളെ കുറിച്ച് ചോദിച്ചറിഞ്ഞു. (എല്ലാം കേട്ടശേഷം) അവരിൽ ചിലർ പറഞ്ഞു: "ഞാൻ ഇനി സ്ത്രീകളെ വിവാഹം കഴിക്കില്ല." മറ്റു ചിലർ പറഞ്ഞു: "ഞാൻ മാംസം ഭക്ഷിക്കില്ല." മറ്റു ചിലർ പറഞ്ഞു: "ഞാൻ വിരിപ്പിൽ ഉറങ്ങുകയില്ല." നബി -ﷺ- ക്ക് ഈ വിവരം വന്നെത്തിയപ്പോൾ അവിടുന്ന് അല്ലാഹുവിനെ സ്തുതിക്കുകയും പ്രകീർത്തിക്കുകയും ചെയ്തു (പ്രഭാഷണം നടത്തുന്നതിന് വേണ്ടി). അവിടുന്ന് പറഞ്ഞു: "ഇന്നയിന്ന വിധമെല്ലാം പറഞ്ഞിരിക്കുന്ന ചിലരുടെ കാര്യമെന്താണ്?! എന്നാൽ ഞാൻ നിസ്കരിക്കുകയും ഉറങ്ങുകയും, നോമ്പെടുക്കുകയും നോമ്പ് ഉപേക്ഷിക്കുകയും ചെയ്യാറുണ്ട്. ഞാൻ സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ ആരെങ്കിലും എൻ്റെ ചര്യയോട് വിമുഖത കാണിച്ചാൽ അവൻ എന്നിൽ പെട്ടവനല്ല."متفق عليه
ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: "നബി -ﷺ- ജനങ്ങളിൽ ഏറ്റവും ഉദാരതയുള്ളവരായിരുന്നു. ജിബ്രീൽ തിരുമേനിയെ കണ്ടുമുട്ടാറുള്ള റമദാനിലായിരുന്നു അവിടുന്ന് ഏറ്റവുമധികം ഉദാരനാവുക. റമദാനിലെ ഓരോ രാത്രിയിലും ജിബ്രീൽ നബി -ﷺ- യുമായി സന്ധിക്കുകയും, വിശുദ്ധ ഖുർആൻ പഠിപ്പിക്കുകയും ചെയ്യുമായിരുന്നു. നബി -ﷺ- അടിച്ചു വീശുന്ന കാറ്റിനേക്കാൾ ആ സന്ദർഭത്തിൽ ഔദാര്യവാനാകുമായിരുന്നു."متفق عليه
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ജനങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരായിരുന്നു.متفق عليه
അസ്‌വദ് ബ്നു യസീദ് -رَحِمَهُ اللَّهُ- നിവേദനം: ഞാൻ ആഇശ -رَضِيَ اللَّهُ عَنْهَا- യോട് ചോദിച്ചു: "നബി -ﷺ- തന്റെ വീട്ടിൽ എന്താണ് ചെയ്യാറുണ്ടായിരുന്നത്?" അവർ പറഞ്ഞു: "അവിടുന്ന് തന്റെ കുടുംബത്തിന്റെ കാര്യങ്ങളിൽ -അഥവാ തന്റെ കുടുംബത്തെ സേവിക്കുന്നതിൽ- വ്യാപൃതനാകുമായിരുന്നു. നിസ്‌കാരത്തിന്റെ സമയമായാൽ അവിടുന്ന് നിസ്‌കാരം നിർവ്വഹിക്കാൻ പോവുകയും ചെയ്യുമായിരുന്നു."رواه البخاري
عن أنس رضي الله عنه ، قَالَ: مَا مَسِسْتُ دِيبَاجاً وَلاَ حَرِيراً ألْيَنَ مِنْ كَفِّ رسولِ اللهِ صلى الله عليه وسلم ، وَلاَ شَمَمْتُ رَائِحَةً قَطُّ أطْيَبَ مِنْ رَائِحَةِ رسولِ اللهِ صلى الله عليه وسلم ، وَلَقَدْ خدمتُ رسول اللهِ صلى الله عليه وسلم عَشْرَ سنين، فما قَالَ لي قَطُّ: أُفٍّ، وَلاَ قَالَ لِشَيءٍ فَعَلْتُهُ: لِمَ فَعَلْتَه؟، وَلاَ لشَيءٍ لَمْ أفعله: ألاَ فَعَلْتَ كَذا؟.متفق عليه. تنبيه: أخرجه البخاري ومسلم في حديثسن متفرقين في موضعين
മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: "നബി -ﷺ- ക്ക് രണ്ടു കാര്യങ്ങളിലൊന്ന് തിരഞ്ഞെടുക്കേണ്ടി വന്നാൽ അവിടുന്ന് അതിൽ ഏറ്റവും എളുപ്പമുള്ളതായിരുന്നു തിരഞ്ഞെടുത്തിരുന്നത്; (എളുപ്പമുള്ളത്) ഒരു തിന്മയാണെങ്കിലൊഴികെ. അതൊരു തിന്മയാണെങ്കിൽ ജനങ്ങളിൽ ഏറ്റവുമധികം അതിനോട് അകന്നു നിൽക്കുന്നത് അവിടുന്നായിരിക്കും. നബി -ﷺ- തനിക്ക് വേണ്ടി ഒരാളോടും ഒരിക്കൽ പോലും പ്രതികാരം ചെയ്തിട്ടില്ല; അല്ലാഹുവിന്റെ വിധിവിലക്കുകൾ ധിക്കരിക്കപ്പെട്ടാലൊഴികെ. അപ്പോൾ അല്ലാഹുവിന് വേണ്ടി അവിടുന്ന് പ്രതിക്രിയ നടപ്പാക്കുമായിരുന്നു."متفق عليه
عن عائشة رضي الله عنها قالت: لمَّا رجعَ النبيُّ صلى الله عليه وسلم من الخَنْدَق، ووَضَعَ السِّلاحَ واغتسل، أتاه جِبْريلُ -عليه السلام-، فقال: «قد وضعتَ السِّلاحَ؟ واللهِ ما وضَعْناه، فاخرُج إليهم قال: فإلى أيْنَ؟ قال: ها هُنا، وأشار إلى بَنِي قُرَيْظَةَ، فخرج النبيُّ صلى الله عليه وسلم إليهم».متفق عليه
عن أنس رضي الله عنه قال: «كأنِّي أنظر إلى الغُبار ساطِعًا في زُقَاق بني غَنْم، مَوْكبَ جبريلَ -صلوات الله عليه- حين سار رسولُ الله صلى الله عليه وسلم إلى بني قُرَيْظَة».رواه البخاري