Hadith for the World
Tap the image to view it full size
കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയാറുണ്ടായിരുന്നു:

Available in 71 languages
«അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയാറുണ്ടായിരുന്നു: "അഞ്ചു നേരത്തെ നിസ്കാരങ്ങളും, ഒരു ജുമുഅ മുതൽ അടുത്ത ജുമുഅ വരെയും, ഒരു റമദാൻ മുതൽ അടുത്ത റമദാൻ വരെയും തിന്മകൾക്കുള്ള പ്രായശ്ചിത്തമാണ്; വൻപാപങ്ങൾ അവൻ ഉപേക്ഷിക്കുകയാണെങ്കിൽ."»

Meaning translation ·

Explanation

The meaning in a few plain lines

രാവിലെയും രാത്രിയിലുമായുള്ള അഞ്ചു നേരത്തെ നിസ്കാരങ്ങളും, ഓരോ ആഴ്ച്ചയിലെയും ജുമുഅ നിസ്കാരവും, ഓരോ വർഷത്തിലെയും റമദാൻ മാസത്തിലെ നോമ്പും അവക്കിടയിലെ ചെറിയ തിന്മകൾക്കുള്ള പ്രായശ്ചിത്തമാകുന്നതാണ്; എന്നാൽ ഈ പ്രതിഫലം ലഭിക്കണമെങ്കിൽ വൻപാപങ്ങൾ അവൻ ഉപേക്ഷിച്ചിരിക്കണം എന്ന നിബന്ധനയുണ്ട്. വ്യഭിചാരവും മദ്യപാനവും പോലുള്ള വൻപാപങ്ങൾക്ക് അതിൽ നിന്ന് പ്രത്യേകമായി പശ്ചാത്തപിച്ചു മടങ്ങുക എന്നതല്ലാത്ത പ്രായശ്ചിത്തമില്ല.

Source
رواه مسلم
Download image

Saved at original quality