Hadith for the World
സ്വഭാവമര്യാദകൾ

സ്തുത്യർഹമായ സ്വഭാവഗുണങ്ങൾ

35 hadiths

35 hadiths

സഅ്ദ് ബ്‌നു അബീ വഖാസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "തീർച്ചയായും സൂക്ഷ്‌മതപാലിക്കുന്നവനും, ധന്യത പുലർത്തുന്നവനും, ഒതുങ്ങി ജീവിക്കുന്നവനുമായ - അറിയപ്പെടാത്തവനുമായ - അടിമയെ അല്ലാഹു ഇഷ്ടപ്പെടുന്നു."رواه مسلم
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "വിശ്വാസികളിൽ ഏറ്റവും പൂർണ്ണമായ വിശ്വാസമുള്ളത് അവരിൽ ഏറ്റവും നല്ല സ്വഭാവമുള്ളവർക്കാണ്. നിങ്ങളിൽ ഏറ്റവും ഉത്തമർ നിങ്ങളുടെ ഭാര്യമാരോട് ഏറ്റവും നല്ലവരായുള്ളവരാണ്."رواه أبو داود والترمذي وأحمد
നബി -ﷺ- യുടെ പത്നിയായ ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: "സൗമ്യത ഏതൊരു കാര്യത്തിലുണ്ടോ, അത് അക്കാര്യത്തിന് ഭംഗി നൽകാതിരിക്കില്ല. ഏതൊരു കാര്യത്തിൽ നിന്ന് അത് ഊരിയെടുക്കപ്പെടുന്നോ, അത് അക്കാര്യത്തെ വികൃതമാക്കാതിരിക്കില്ല."رواه مسلم
ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും ഒരു വിശ്വാസിക്ക് തൻ്റെ സൽസ്വഭാവം കൊണ്ട് നോമ്പുകാരൻ്റെയും നിസ്കാരക്കാരൻ്റെയും സ്ഥാനം നേടിയെടുക്കാൻ സാധിക്കും."رواه أبو داود وأحمد
അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- അശ്ലീലം പറയുന്നവരോ മോശത്തരം കാണിക്കുന്നവരോ ആയിരുന്നില്ല. അവിടുന്ന് പറയുമായിരുന്നു: "നിങ്ങളിൽ ഏറ്റവും നല്ലവർ നിങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരാണ്."متفق عليه
അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ എളുപ്പമുണ്ടാക്കുക; ഞെരുക്കമുണ്ടാക്കരുത്. നിങ്ങൾ സന്തോഷവാർത്ത അറിയിക്കുക; അകറ്റിക്കളയരുത്."متفق عليه
അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "വിശക്കുന്നവന് ഭക്ഷണം നൽകൂ; രോഗിയെ സന്ദർശിക്കൂ; തടവുകാരനെ മോചിപ്പിക്കൂ."رواه البخاري
അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "കരുണ ചൊരിയുന്നവരോട് റഹ്മാനായ അല്ലാഹു കരുണ ചൊരിയുന്നതാണ്. നിങ്ങൾ ഭൂനിവാസികളോട് കരുണ ചൊരിയുക; ഉപരിയിലുള്ളവൻ നിങ്ങളോട് കരുണ ചൊരിയുന്നതാണ്."رواه أبو داود والترمذي وأحمد
അബ്ദുല്ലാഹി ബ്നു അംറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "മുസ്‌ലിം എന്നാൽ മറ്റു മുസ്‌ലിംകൾ അവൻ്റെ നാവിൽ നിന്നും കയ്യിൽ നിന്നും സുരക്ഷിതനായവനാണ്. അല്ലാഹു വിലക്കിയ കാര്യങ്ങളെ വെടിഞ്ഞവനാണ് മുഹാജിർ."متفق عليه
عَن أَبي هُرَيْرَةَ، قَالَ: قَامَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي صَلاَةٍ وَقُمْنَا مَعَهُ، فَقَالَ أَعْرَابِيٌّ وَهُوَ فِي الصَّلاَةِ: اللَّهُمَّ ارْحَمْنِي وَمُحَمَّدًا، وَلاَ تَرْحَمْ مَعَنَا أَحَدًا. فَلَمَّا سَلَّمَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ لِلْأَعْرَابِيِّ: «لَقَدْ حَجَّرْتَ وَاسِعًا» يُرِيدُ رَحْمَةَ اللهِ.رواه البخاري
عَنْ أَنَسِ بْنِ مَالِكٍ رَضِيَ اللَّهُ عَنْهُ قَالَ: سَمِعْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: «إِنَّ اللَّهَ قَالَ: إِذَا ابْتَلَيْتُ عَبْدِي بِحَبِيبَتَيْهِ فَصَبَرَ، عَوَّضْتُهُ مِنْهُمَا الجَنَّةَ» يُرِيدُ: عَيْنَيْهِ.رواه البخاري