Hadith for the World
Topic

വിശ്വാസം

135 hadiths

135 hadiths

അബൂ ബർസഃ അൽ അസ്‌ലമി -رَضِيَ اللَّهُ عَنْهُ- നിവേേദനം: നബി -ﷺ- പറഞ്ഞു: "അന്ത്യനാളിൽ ഓരോ മനുഷ്യൻ്റെയും ആയുസ്സിനെ കുറിച്ച് അവൻ എന്തിലാണ് അത് ചെലവഴിച്ചതെന്നും, അവൻ്റെ അറിവിനെ കുറിച്ച് എന്താണ് അതു കൊണ്ട് അവൻ പ്രവർത്തിച്ചതെന്നും, അവൻ്റെ സമ്പത്തിനെ കുറിച്ച് എവിടെ നിന്നാണ് അവൻ അത് സമ്പാദിച്ചതെന്നും എന്തിലാണ് അതവൻ ചെലവഴിച്ചതെന്നും, അവൻ്റെ ശരീരത്തെ കുറിച്ച് എന്തു കാര്യത്തിലാണ് അവനത് ഉപയോഗിച്ചതെന്നും ചോദിക്കപ്പെടാതെ ഒരാളുടെയും കാൽപ്പാദം മുന്നോട്ട് ചലിക്കുകയില്ല."رواه الترمذي
عن أبي هريرة رضي الله عنه مرفوعاً: «لما خلق اللهُ الخَلْقَ كتب في كتاب، فهو عنده فوق العرش: إن رحمتي تَغْلِبُ غضبي». وفي رواية: «غَلَبَتْ غضبي» وفي رواية: «سَبَقَتْ غضبي».متفق عليه
നുഅ്മാൻ ബ്നു ബശീർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "പരസ്പര സ്നേഹത്തിലും, ദയയിലും, കാരുണ്യത്തിലും മുഅ്മിനുകളുടെ ഉപമ ഒരൊറ്റ ശരീരത്തിൻ്റെ ഉപമയാണ്. അതിലെ ഒരു അവയവം രോഗത്താൽ പ്രയാസമനുഭവിക്കുമ്പോൾ മറ്റു അവയവങ്ങൾ അതിനു വേണ്ടി ഉറക്കമൊഴിഞ്ഞും പനിപിടിച്ചും വേദനയിൽ പങ്കുചേരും."متفق عليه
അബ്ദുല്ലാഹി ബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യോട് ഞാൻ ചോദിച്ചു: "ഏതു തിന്മയാണ് അല്ലാഹുവിങ്കൽ ഏറ്റവും ഗുരുതരം?" നബി -ﷺ- പറഞ്ഞു: "അല്ലാഹുവാണ് നിന്നെ സൃഷ്ടിച്ചത് എന്നിരിക്കെ, നീ അവന് പങ്കാളിയെ നിശ്ചയിക്കലാണ്." ഞാൻ പറഞ്ഞു: "തീർച്ചയായും അത് അതീവഗുരുതരം തന്നെ. ഞാൻ ചോദിച്ചു: പിന്നെ ഏതാണ്?" നബി -ﷺ- പറഞ്ഞു: "നിന്നോടൊപ്പം ഭക്ഷിക്കുമെന്ന ഭയത്താൽ നിൻ്റെ സന്താനത്തെ വധിക്കലാണ്." ഞാൻ ചോദിച്ചു: "ശേഷം ഏതാണ്?" നബി -ﷺ- പറഞ്ഞു: "നിൻ്റെ അയൽവാസിയുടെ ഭാര്യയുമായി വ്യഭിചാരത്തിൽ ഏർപ്പെടലാണ്."متفق عليه
അബൂ അയ്യൂബ് അൽഅൻസ്വാരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "തൻ്റെ സഹോദരനെ മൂന്നിലധികം ദിവസത്തേക്ക് അകറ്റിനിർത്തൽ ഒരു മുസ്‌ലിമിന് അനുവദനീയമല്ല. രണ്ടു പേരും കണ്ടുമുട്ടുമ്പോൾ ഇവൻ ഇങ്ങോട്ടും, അവൻ അങ്ങോട്ടും തിരിഞ്ഞു കളയുന്നു.അവരിൽ ഏറ്റവും നല്ലവൻ ആദ്യം സലാം പറഞ്ഞു കൊണ്ട് തുടങ്ങുന്നവനാണ്."متفق عليه
അബൂ സ്വിർമഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു: "ആരെങ്കിലും ഉപദ്രവമേൽപ്പിച്ചാൽ അല്ലാഹു അവനെയും ഉപദ്രവമേൽപ്പിക്കുന്നതാണ്. ആരെങ്കിലും കഠിനതയുണ്ടാക്കിയാൽ അല്ലാഹു അവനും കഠിനത വരുത്തുന്നതാണ്."رواه أبو داود والترمذي وابن ماجه وأحمد
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "കവിളത്തടിക്കുന്നവനും കുപ്പായം വലിച്ചുകീറുന്നവനും ജാഹിലിയ്യത്തിലെ ആർത്തവിലാപം നടത്തുന്നവനും നമ്മിൽ പെട്ടവനല്ല."متفق عليه
عن أبي أمامة رضي الله عنه قال: سمعتُ رسولَ اللهِ صلى الله عليه وسلم يقولُ: «اقْرَؤُوا القرْآنَ؛ فَإنَّهُ يَأتِي يَوْمَ القِيَامَةِ شَفِيعًا لأَصْحَابِهِ».رواه مسلم
عن جابر بن عبد الله رضي الله عنهما قال: قال رسول الله صلى الله عليه وسلم : «يُبْعَثُ كلُّ عبدٍ على ما مات عليه».رواه مسلم
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ശക്തനായ മുഅ്മിനാണ് ദുർബലനായ മുഅ്മിനിനെക്കാൾ നല്ലതും, അല്ലാഹുവിന് കൂടുതൽ ഇഷ്ടമുള്ളവനും. (മുഅ്മിനുകളായ) എല്ലാവരിലും നന്മയുണ്ട്. നിനക്ക് ഉപകാരമുള്ളതിൽ (അത് പ്രവർത്തിക്കാൻ) നീ താത്പര്യം കാണിക്കുക. നീ അല്ലാഹുവിനോട് സഹായം തേടുക. നീ കഴിവുകെട്ടവനാകരുത്. നിനക്ക് (പ്രയാസകരമായ) വല്ലതും ബാധിച്ചാൽ 'ഞാൻ അങ്ങനെയൊക്കെ ചെയ്തിരുന്നെങ്കിൽ ഇങ്ങനെയൊക്കെ സംഭവിച്ചേനെ' എന്ന് നീ പറയരുത്. മറിച്ച്, നീ പറയുക: 'അല്ലാഹുവിന്റെ വിധി! അവനുദ്ദേശിച്ചത് അവൻ പ്രവർത്തിക്കുന്നു.' കാരണം 'എങ്കിൽ' എന്ന വാക്ക് പിശാചിന് പ്രവർത്തിക്കാനുള്ള വാതിൽ തുറക്കും."رواه مسلم
عن أنس بن مالك رضي الله عنه عن رسول الله صلى الله عليه وسلم أنه كان إذا أكل طعاما، لعق أصابعه الثلاث. قال: وقال: «إذا سقطت لُقمة أحدكم فليُمِطْ عنها الأذى، وليأكلها ولا يَدَعْهَا للشيطان» وأمر أن تُسْلَتَ القَصْعَةُ، قال: «فإنكم لا تدرون في أيِّ طعامكم البركة» وعن جابر بن عبد الله رضي الله عنه أن رسولَ اللهِ صلى الله عليه وسلم قالَ: "إنّ الشيطانَ يَحضُرُ أحدَكُم عندَ كلِ شيءٍ من شَأنِه، حتى يَحضُرَهُ عندَ طعامِهِ، فإذا سَقطتْ لقمةُ أحدِكُم فليَأخُذْها فَلْيُمِطْ ما كانِ بها من أذى، ثم ليَأكُلْها ولا يَدَعْها للشيطانِ، فإذا فَرَغَ فليَلْعَقْ أصابعَهُ، فإنه لا يَدري في أيِّ طَعامه البركة"حديث أنس رواه مسلم. حديث جابر رواه مسلم
ജരീർ ബ്നു അബ്ദില്ലാഹ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞങ്ങൾ നബി -ﷺ- യുടെ അടുക്കലായിരുന്നു. പൂർണ്ണ ചന്ദ്രനുള്ള ആ രാത്രിയിൽ അവിടുന്ന് ചന്ദ്രനെ നോക്കി കൊണ്ട് പറഞ്ഞു: "ഈ ചന്ദ്രനെ നിങ്ങൾ കാണുന്നത് പോലെ, നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ കാണുന്നതാണ്. അവനെ കാണുന്നതിൽ നിങ്ങൾക്ക് യാതൊരു പ്രയാസവും ഉണ്ടായിരിക്കുന്നതല്ല. അതിനാൽ സൂര്യൻ ഉദിക്കുന്നതിന് മുൻപുള്ള നിമസ്കാരവും സൂര്യൻ അസ്തമിക്കുന്നതിന് മുൻപുള്ള നിമസ്കാരവും നഷ്ടപ്പെടാതെ സൂക്ഷിക്കാൻ സാധിക്കുമെങ്കിൽ നിങ്ങൾ അപ്രകാരം ചെയ്യുക." ശേഷം നബി -ﷺ- പാരായണം ചെയ്തു: "സൂര്യൻ ഉദിക്കുന്നതിന് മുൻപും അസ്തമിക്കുന്നതിന് മുൻപും നീ നിൻ്റെ റബ്ബിനെ സ്തുതിച്ചു കൊണ്ട് അവൻ്റെ പരിശുദ്ധിയെ പ്രകീർത്തിക്കുക."متفق عليه
അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "തീർച്ചയായും അല്ലാഹു അതിക്രമിക്ക് അവധിനീട്ടി നൽകിക്കൊണ്ടിരിക്കും; അവസാനം അവനെ പിടികൂടുമ്പോൾ അവനെ വിടുന്നതല്ല." ശേഷം നബി -ﷺ- (സൂറത്തു ഹൂദിലെ 102 -ാം വചനം) പാരായണം ചെയ്തു: "വിവിധ രാജ്യക്കാർ അക്രമികളായിരിക്കെ അവരെ പിടികൂടി ശിക്ഷിക്കുമ്പോൾ നിൻ്റെ രക്ഷിതാവിൻ്റെ പിടുത്തം അപ്രകാരമാകുന്നു. അവൻ്റെ പിടുത്തം നോവേറിയതും കഠിനവും തന്നെ."متفق عليه
നബി -ﷺ- യുടെ പത്നിമാരിൽ പെട്ട ചിലർ നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ഒരു ജോത്സ്യനെ സമീപിക്കുകയും അവനോട് എന്തെങ്കിലും ചോദിച്ചറിയുകയും ചെയ്താൽ അവൻ്റെ നാൽപ്പത് ദിവസത്തെ നിസ്കാരം സ്വീകരിക്കപ്പെടുന്നതല്ല."رواه مسلم
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "വൻപാപങ്ങളിൽ ഏറ്റവും വലുത് (ഇവയാകുന്നു): അല്ലാഹുവിൽ പങ്കുചേർക്കൽ, അല്ലാഹുവിന്റെ തന്ത്രത്തെ കുറിച്ച് നിർഭയത്വം പുലർത്തൽ, അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്ന് നിരാശയടയൽ, അല്ലാഹുവിലുള്ള പ്രതീക്ഷ അവസാനിപ്പിക്കൽ."അബ്ദുറസാഖ് ഉദ്ധരിച്ചത്
عن البراء بن عازب –رضي الله عنهما- قال: كانَ رجلٌ يَقرَأُ سُورةَ الكهفِ، وعندَه فَرَسٌ مَربُوطٌ بِشَطَنَيْنِ، فَتَغَشَّتْهُ سَحَابَةٌ فَجَعَلَتْ تَدْنُو، وجَعلَ فَرَسُه يَنفِرُ منها، فلمّا أصبحَ أتَى النبيَّ صلى الله عليه وسلم فَذَكرَ ذلك له، فقالَ: «تِلكَ السَّكِينةُ تَنَزَّلَتْ للقُرآنِ».متفق عليه
അബുദ്ദർദാഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും സൂറത്തുൽ കഹ്ഫിലെ ആദ്യത്തെ പത്ത് ആയത്തുകൾ മനഃപാഠമാക്കിയാൽ അവൻ ദജ്ജാലിൽ നിന്ന് സംരക്ഷിക്കപ്പെടുന്നതാണ്." മറ്റൊരു നിവേദനത്തിൽ "സൂറത്തുൽ കഹ്ഫിലെ അവസാനത്തെ പത്ത് ആയത്തുകൾ" എന്നാണുള്ളത്.رواه مسلم
عن أبي هريرة رضي الله عنه عن النبي صلى الله عليه وسلم قال: «ما توطَّنَ رجلٌ مسلمٌ المساجدَ للصلاة والذِّكر، إلا تَبَشْبَشَ اللهُ له، كما يَتَبَشْبَشُ أهلُ الغائب بغائبهم إذا قَدِمَ عليهم».رواه ابن ماجه وأحمد
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹു പറഞ്ഞിരിക്കുന്നു: "ആരെങ്കിലും എൻ്റെ ഒരു വലിയ്യിനോട് (ഇഷ്ടദാസനോട്) ശത്രുത പുലർത്തിയാൽ ഞാൻ അവനോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. എൻ്റെ ദാസന് മേൽ ഞാൻ നിർബന്ധമാക്കിയ കാര്യങ്ങളേക്കാൾ എനിക്ക് പ്രിയങ്കരമായ മറ്റൊന്നു കൊണ്ടും അവൻ എന്നിലേക്ക് സാമീപ്യം നേടിയിട്ടില്ല. എൻ്റെ ദാസൻ എന്നിലേക്ക് സുന്നത്തുകൾ കൊണ്ട് സാമീപ്യം നേടിക്കൊണ്ടേയിരിക്കും... അവനെ ഞാൻ സ്നേഹിക്കുന്നത് വരെ. ഞാൻ അവനെ സ്നേഹിച്ചു കഴിഞ്ഞാൽ അവന് കേൾവി നൽകുന്ന അവൻ്റെ ചെവിയും, അവന് കാഴ്ച്ച നൽകുന്ന അവൻ്റെ കണ്ണും, അവന് (വസ്തുക്കളെ) പിടിക്കാനുള്ള അവൻ്റെ കരങ്ങളും, അവന് നടക്കാനുള്ള അവൻ്റെ കാലുകളും ഞാനാകും. അവൻ എന്നോട് ചോദിച്ചാൽ ഞാനവന് നൽകും. എന്നോടെങ്ങാനും അവൻ രക്ഷ ചോദിച്ചാൽ ഞാൻ ഉറപ്പായും അവന് രക്ഷ നൽകും. വിശ്വാസിയുടെ ജീവൻ എടുക്കുന്നതിൽ ഞാൻ ശങ്കിക്കുന്നത് പോലെ മറ്റൊരു കാര്യത്തിലും ഞാൻ ശങ്കിച്ചിട്ടില്ല; അവൻ മരണത്തെ ഇഷ്ടപ്പെടുന്നില്ല. ഞാനാകട്ടെ, അവന് അനിഷ്ടമുണ്ടാക്കുന്നത് വെറുക്കുകയും ചെയ്യുന്നു."رواه البخاري
عن أنس بن مالك وأبي هريرة رضي الله عنهما عن النبي صلى الله عليه وسلم فيما يرويه عن ربه عز وجل قال: «إذا تَقَرَّبَ العبدُ إليَّ شِبْرًا تَقَرَّبْتُ إليه ذِرَاعًا، وإذا تَقَرَّبَ إليَّ ذِرَاعًا تَقَرَّبْتُ مِنْهُ بَاعًا، وإذا أتاني يمشي أَتَيْتُهُ هَرْوَلَةً».حديث أنس -رضي الله عنه- رواه البخاري . حديث أبي هريرة -رضي الله عنه- متفق عليه
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ഈമാൻ എഴുപതിൽ പരം -അല്ലെങ്കിൽ അറുപതിൽ പരം- ശാഖകളാണ്. അതിൽ ഏറ്റവും ശ്രേഷ്ഠമായത് ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി ആരുമില്ല) എന്ന വാക്കാകുന്നു. അതിൽ ഏറ്റവും താഴെയുള്ളത് വഴിയിൽ നിന്ന് ഉപദ്രവം നീക്കലാണ്. ലജ്ജ വിശ്വാസത്തിൻ്റെ ശാഖകളിൽ പെട്ടതാകുന്നു."متفق عليه
അദിയ്യ് ബ്നു ഹാതിം -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളിൽ ഒരാളും തന്നെയില്ല; ഒരു പരിഭാഷകൻ അവനും അല്ലാഹുവിനും ഇടയിൽ ഇല്ലാത്ത വിധത്തിൽ അല്ലാഹു അവനോട് സംസാരിക്കുന്നതായിട്ടല്ലാതെ. അങ്ങനെ അവൻ തൻ്റെ വലതുഭാഗത്തേക്ക് നോക്കും; അവൻ മുൻകൂട്ടി ചെയ്തു വെച്ചതല്ലാതെ മറ്റൊന്നും അവൻ അവിടെ കാണുകയില്ല. തൻ്റെ ഇടതുഭാഗത്തേക്കും അവൻ നോക്കും; അവൻ ചെയ്തു വെച്ചതല്ലാതെ മറ്റൊന്നും അവൻ അവിടെയും കാണുകയില്ല. തൻ്റെ മുൻപിലേക്കും അവൻ നോക്കും; നരകമല്ലാതെ തൻ്റെ മുഖാമുഖം മറ്റൊന്നും അവൻ കാണുകയില്ല. അതിനാൽ നരകത്തെ നിങ്ങൾ സൂക്ഷിച്ചു കൊള്ളുക; ഒരു ഈത്തപ്പഴത്തിൻ്റെ ചീളു കൊണ്ടെങ്കിലും!"متفق عليه
അബ്ദുല്ലാഹി ബ്നു ഉകൈം -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും എന്തെങ്കിലും (ഏലസ്സ്) ബന്ധിച്ചാൽ അവൻ അതിലേക്ക് ഏൽപ്പിക്കപ്പെടുന്നതാണ്."തുർമുദി ഉദ്ധരിച്ചത് - അഹ്മദ് ഉദ്ധരിച്ചത്
ത്വാരിഖ് ബ്നു അശ്‌യം അൽഅശ്ജഇ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറയുകയും, അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയെ നിഷേധിക്കുകയും ചെയ്താൽ അവൻ്റെ സമ്പാദ്യവും രക്തവും പവിത്രമായിരിക്കുന്നു. അവൻ്റെ വിചാരണ അല്ലാഹുവിങ്കലാണ്."رواه مسلم