Hadith for the World
ശ്രേഷ്ഠതകളും സ്വഭാവമര്യാദകളും

ഹൃദയത്തെ നിർമ്മലാക്കുന്ന വചനങ്ങളും, മതപരമായ ഉപദേശനിർദേശങ്ങളും

63 hadiths

63 hadiths

عن أنس بن مالك رضي الله عنه قال: قال رسول الله صلى الله عليه وسلم : «للَّهُ أَفْرَحُ بِتَوْبَةِ عَبْدِهِ مِنْ أَحَدِكُمْ، سَقَطَ عَلَى بَعِيرِهِ، وَقَدْ أَضَلَّهُ فِي أَرْضِ فَلاَةٍ». وفي رواية: «لَلَّهُ أَشَدُّ فَرَحًا بِتَوْبَةِ عَبْدِهِ حِينَ يَتُوبُ إِلَيْهِ، مِنْ أَحَدِكُمْ كَانَ عَلَى رَاحِلَتِهِ بِأَرْضِ فَلَاةٍ، فَانْفَلَتَتْ مِنْهُ وَعَلَيْهَا طَعَامُهُ وَشَرَابُهُ، فَأَيِسَ مِنْهَا، فَأَتَى شَجَرَةً، فَاضْطَجَعَ فِي ظِلِّهَا، وقَدْ أَيِسَ مِنْ رَاحِلَتِهِ، فَبَيْنَا هُوَ كَذَلِكَ إِذَا هُوَ بِهَا، قَائِمَةً عِنْدَهُ، فَأَخَذَ بِخِطَامِهَا، ثُمَّ قَالَ مِنْ شِدَّةِ الْفَرَحِ: اللهُمَّ أَنْتَ عَبْدِي وَأَنَا رَبُّكَ! أَخْطَأَ مِنْ شِدَّةِ الْفَرَح».متفق عليه والرواية الأولى لفظ البخاري، والرواية الثانية لفظ مسلم
അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും അല്ലാഹു രാത്രിയിൽ അവൻ്റെ കൈകൾ നീട്ടുന്നു; പകലിൽ തെറ്റുകൾ പ്രവർത്തിച്ചവൻ്റെ പശ്ചാത്താപത്തിനായി. രാവിലെ അവൻ തൻ്റെ കൈകൾ നീട്ടുന്നു; രാത്രിയിൽ തെറ്റുകൾ പ്രവർത്തിച്ചവൻ്റെ പശ്ചാത്താപത്തിനായി. സൂര്യൻ പടിഞ്ഞാറു നിന്ന് അസ്തമിക്കുന്നത് വരെ (ഇപ്രകാരമായിരിക്കും)."رواه مسلم
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "തീർച്ചയായും അല്ലാഹു നിങ്ങളുടെ രൂപങ്ങളിലേക്കോ നിങ്ങളുടെ സമ്പാദ്യങ്ങളിലേക്കോ അല്ല നോക്കുന്നത്. മറിച്ച് നിങ്ങളുടെ ഹൃദയങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കുമാണ് അവൻ നോക്കുന്നത്."رواه مسلم
ഉമർ ബ്‌നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു: "പ്രവർത്തനങ്ങൾ ഉദ്ദേശ്യത്തിൻ്റെ അടിസ്ഥാനത്തിലാണ്; ഓരോ വ്യക്തിക്കും അവൻ ഉദ്ദേശിച്ചത് മാത്രമാണുണ്ടാവുക. ആരുടെയെങ്കിലും പാലായനം അല്ലാഹുവിലേക്കും അവൻ്റെ ദൂതനിലേക്കുമാണെങ്കിൽ അവൻ്റെ പാലായനം അല്ലാഹുവിലേക്കും അവൻ്റെ ദൂതനിലേക്കും തന്നെ. ആരുടെയെങ്കിലും പാലായനം നേടിപ്പിടിച്ചേക്കാവുന്ന എന്തെങ്കിലും ഭൗതികനേട്ടത്തിനോ, വിവാഹം കഴിക്കാൻ സാധിച്ചേക്കാവുന്ന ഒരു പെണ്ണിന് വേണ്ടിയോ ആണെങ്കിൽ അവൻ്റെ പാലായനം അതിലേക്കെല്ലാമാണ്." ബുഖാരിയുടെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "പ്രവർത്തനങ്ങൾ ഉദ്ദേശ്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ഓരോ വ്യക്തിക്കും അവൻ ഉദ്ദേശിച്ചത് മാത്രമാണുണ്ടാവുക."متفق عليه
അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- എൻ്റെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു: "ദുനിയാവിൽ ഒരു അപരിചിതനെ പോലെയോ, വഴിയാത്രക്കാരനെ പോലെയോ നീ ആയിത്തീരുക." ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- പറയാറുണ്ടായിരുന്നു: "വൈകുന്നേരമായാൽ ഇനിയൊരു പകൽ നീ പ്രതീക്ഷിക്കരുത്.പകലിൽ പ്രവേശിച്ചാൽ ഇനിയൊരു വൈകുന്നേരവും നീ പ്രതീക്ഷിക്കരുത്. നിൻ്റെ ആരോഗ്യത്തിൽ നിന്ന് അനാരോഗ്യത്തിലേക്കുള്ളതും, നിൻ്റെ ജീവിതത്തിൽ നിന്ന് മരണത്തിലേക്കുള്ളതും നീ സമ്പാദിക്കുക."رواه البخاري
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ പരസ്പരം അസൂയ വെക്കരുത്. (പ്രയാസമുണ്ടാക്കാനായി) കച്ചവടച്ചരക്കിൻ്റെ വില കൂട്ടിപ്പറയുകയുമരുത്. നിങ്ങൾ പരസ്പരം വിദ്വേഷം പുലർത്തുകയോ, പരസ്പരം തിരിഞ്ഞു കളയുകയോ, ഒരാൾ മറ്റൊരാളുടെ കച്ചവടത്തിന് മേൽ കച്ചവടം നടത്തുകയോ ചെയ്യരുത്. പരസ്പരസഹോദരങ്ങളായ, അല്ലാഹുവിൻ്റെ ദാസന്മാരായി നിങ്ങൾ മാറുക. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിൻ്റെ സഹോദരനാണ്. അവൻ തൻ്റെ സഹോദരനോട് അതിക്രമം പ്രവർത്തിക്കുകയോ, അവനോട് വഞ്ചന കാണിക്കുകയോ, അവനെ നിസ്സാരവൽക്കരിക്കുകയോ ഇല്ല. തഖ്‌വ ഇവിടെയാകുന്നു." -തൻ്റെ നെഞ്ചിലേക്ക് ചൂണ്ടിക്കൊണ്ട് മൂന്ന് തവണ അവിടുന്ന് അത് പറഞ്ഞു-. "തൻ്റെ സഹോദരനായ മുസ്‌ലിമിനെ നിസ്സാരനായി കാണുക എന്നത് മാത്രം ഒരാൾക്ക് തിന്മയായി മതിയായതാണ്. എല്ലാ മുസ്‌ലിം സഹോദരനും -അവൻ്റെ രക്തവും സമ്പത്തും അഭിമാനവും- മറ്റെല്ലാം മുസ്‌ലിം സഹോദരങ്ങൾക്കും മേൽ നിഷിദ്ധമാണ്.'"رواه مسلم
അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആദമിന്റെ മകന് രണ്ട് താഴ്വര നിറയെ സമ്പത്തുണ്ടായിരുന്നെങ്കിൽ അവൻ മൂന്നാമതൊരു താഴ്‌വര കൂടി ആഗ്രഹിക്കുമായിരുന്നു. മണ്ണല്ലാതെ മറ്റൊന്നും ആദമിന്റെ മകന്റെ വയറ് നിറക്കുകയില്ല. പശ്ചാത്തപിക്കുന്നവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതുമാണ്."متفق عليه
ഖൗലഃ അൽ-അൻസ്വാരിയ്യഃ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി ﷺ പറയുന്നത് ഞാൻ കേട്ടു: "ചിലർ അല്ലാഹുവിൻ്റെ സമ്പത്തിൽ അനർഹമായി കൈകടത്തുന്നു; അന്ത്യനാളിൽ അവർക്ക് നരകമാണുള്ളത്."رواه البخاري
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നിങ്ങളുടെ താഴെയുള്ളവരിലേക്ക് നിങ്ങൾ നോക്കുക! നിങ്ങൾക്ക് മുകളിലുള്ളവരിലേക്ക് നിങ്ങൾ നോക്കരുത്. അതാണ് അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെ നിസ്സാരമാക്കാതിരിക്കാൻ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായത്."متفق عليه
അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആദമിൻ്റെ സന്തതികൾ എല്ലാവരും തെറ്റു പറ്റുന്നവരാണ്. തെറ്റു പറ്റുന്നവരിൽ ഏറ്റവും ഉത്തമർ ധാരാളമായി പശ്ചാത്തപിച്ചു മടങ്ങുന്നവരാണ്."ഇബ്നു മാജഃ ഉദ്ധരിച്ചത് - തുർമുദി ഉദ്ധരിച്ചത് - അഹ്മദ് ഉദ്ധരിച്ചത് - ദാരിമി ഉദ്ധരിച്ചത്
ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "രണ്ട് അനുഗ്രഹങ്ങൾ; ധാരാളം ജനങ്ങൾ അതിൽ നഷ്ടക്കാരായിരിക്കുന്നു. ആരോഗ്യവും ഒഴിവു സമയവുമാണത്."رواه البخاري
عن عبد الله بن مسعود رضي الله عنه مرفوعاً: «يُؤْتَى بجهنم يومئذ لها سبعون ألف زِمَامٍ مع كل زمام سبعون ألف ملك يَجُرُّونَهَا».رواه مسلم
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: ജനങ്ങളിൽ ഏറ്റവുമധികം പേരെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്ന കാര്യത്തെ കുറിച്ച് നബി ﷺ യോട് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: "അല്ലാഹുവിനെ സൂക്ഷിക്കലും (തഖ്‌വ) സൽസ്വഭാവവുമാണ്." ജനങ്ങളിൽ ഏറ്റവുമധികം പേരെ നരകത്തിൽ പ്രവേശിപ്പിക്കുന്നതിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: "നാവും ലൈംഗികാവയവും."رواه الترمذي وابن ماجه وأحمد
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ശക്തനായ മുഅ്മിനാണ് ദുർബലനായ മുഅ്മിനിനെക്കാൾ നല്ലതും, അല്ലാഹുവിന് കൂടുതൽ ഇഷ്ടമുള്ളവനും. (മുഅ്മിനുകളായ) എല്ലാവരിലും നന്മയുണ്ട്. നിനക്ക് ഉപകാരമുള്ളതിൽ (അത് പ്രവർത്തിക്കാൻ) നീ താത്പര്യം കാണിക്കുക. നീ അല്ലാഹുവിനോട് സഹായം തേടുക. നീ കഴിവുകെട്ടവനാകരുത്. നിനക്ക് (പ്രയാസകരമായ) വല്ലതും ബാധിച്ചാൽ 'ഞാൻ അങ്ങനെയൊക്കെ ചെയ്തിരുന്നെങ്കിൽ ഇങ്ങനെയൊക്കെ സംഭവിച്ചേനെ' എന്ന് നീ പറയരുത്. മറിച്ച്, നീ പറയുക: 'അല്ലാഹുവിന്റെ വിധി! അവനുദ്ദേശിച്ചത് അവൻ പ്രവർത്തിക്കുന്നു.' കാരണം 'എങ്കിൽ' എന്ന വാക്ക് പിശാചിന് പ്രവർത്തിക്കാനുള്ള വാതിൽ തുറക്കും."رواه مسلم
ഇയാദ്വ് ബ്നു ഹിമാർ, -رَضِيَ اللَّهُ عَنْهُ- പറയുന്നു: ഒരു ദിവസം നബി -ﷺ- ഞങ്ങളോട് പ്രസംഗിക്കാനായി എഴുന്നേറ്റു നിന്നു. ശേഷം അദ്ദേഹം വിവരിച്ച ഹദീഥിൽ ഇപ്രകാരം പറഞ്ഞു: "നിങ്ങൾ വിനയം കാണിക്കണമെന്ന് അല്ലാഹു എനിക്ക് സന്ദേശം നൽകിയിരിക്കുന്നു; ഒരാളും മറ്റൊരാൾക്ക് മേൽ അഹങ്കരിക്കാതിരിക്കാനും, ആരും മറ്റൊരാളോടും അതിക്രമം ചെയ്യാതിരിക്കാനും. (നിങ്ങൾ അപ്രകാരം ചെയ്യുവിൻ)."رواه مسلم
അബ്ദുല്ലാഹി ബ്‌നു അംറ് ബ്‌നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഇസ്‌ലാം സ്വീകരിക്കുകയും, ആവശ്യത്തിനുള്ള ഉപജീവനം നൽകപ്പെടുകയും, അല്ലാഹു നൽകിയതിൽ മനസ്സിന് അല്ലാഹു തൃപ്തി നൽകുകയും ചെയ്ത മനുഷ്യൻ വിജയിച്ചിരിക്കുന്നു."رواه مسلم
ഉസാമഃ ബിൻ സൈദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "സ്ത്രീകളേക്കാൾ പുരുഷന്മാർക്ക് ഉപദ്രവമുണ്ടാക്കുന്ന മറ്റൊരു പരീക്ഷണവും എനിക്ക് ശേഷം ഞാൻ വിട്ടേച്ചു പോകുന്നില്ല."متفق عليه
ഉബൈദുല്ലാഹി ബ്നു മിഹ്സ്വൻ അൽഅൻസ്വാരീ رَضيَ اللهُ عنهُ നിവേദനം: നബി -ﷺ- പറയുന്നു: "തൻ്റെ ശരീരത്തിന് സൗഖ്യമുള്ളവനായും, തൻ്റെ പാർപ്പിടത്തിൽ നിർഭയനായും നിങ്ങളിലൊരാൾക്ക് നേരം പുലരാൻ കഴിയുകയും, അന്നേക്ക് അവന് വേണ്ട ഭക്ഷണം അവൻ്റെ പക്കൽ ഉണ്ടായിരിക്കുകയും ചെയ്താൽ... ഇഹലോകം മുഴുവൻ അവന് നൽകപ്പെട്ടത് പോലെയായിരിക്കുന്നു."رواه الترمذي وابن ماجه
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളുടെ മാതാപിതാക്കളേക്കാളും മക്കളേക്കാളും സർവ്വജനങ്ങളേക്കാളും ഞാൻ അവന് പ്രിയങ്കരനാകുന്നത് വരെ നിങ്ങളിലൊരാളും വിശ്വാസിയാവുകയില്ല."متفق عليه
عن أبي هريرة رضي الله عنه عن رسول الله صلى الله عليه وسلم قال: «النَّاسُ مَعَادِن كَمَعَادِن الذَّهَب وَالفِضَّة، خِيَارُهُم فِي الجَاهِلِيَّة خِيَارُهُم فِي الإِسْلاَم إِذَا فَقُهُوا، والأَرْوَاحُ جُنُودٌ مُجَنَّدَة، فَمَا تَعَارَفَ مِنْهَا ائتَلَفَ، وَمَا تَنَاكَرَ مِنْهَا اخْتَلَفَ». وعن أبي هريرة رضي الله عنه قال: قال رسول الله -صلى الله عليه وسلم: «تَجِدُون النَّاسَ مَعَادِن: خِيَارُهُم فِي الجَاهِليَّة خِيَارُهُم فِي الإِسْلاَم إِذَا فَقِهُوا، وَتَجِدُون خِيَار النَّاس فِي هَذَا الشَّأْن أَشَدُّهُم كَرَاهِيَة لَه، وَتَجِدُون شَرَّ النَّاس ذَا الوَجْهَين، الَّذِي يَأْتِي هَؤُلاَء بِوَجه، وَهَؤُلاَء بِوَجْه».الحديث الأول: متفق عليه، ولفظه لمسلم؛ وروى البخاري أوله، وروى آخره عن عائشة -رضي الله عنها-. الحديث الثاني: متفق عليه
അബ്ദുല്ലാഹി ബ്നു ഉകൈം -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും എന്തെങ്കിലും (ഏലസ്സ്) ബന്ധിച്ചാൽ അവൻ അതിലേക്ക് ഏൽപ്പിക്കപ്പെടുന്നതാണ്."തുർമുദി ഉദ്ധരിച്ചത് - അഹ്മദ് ഉദ്ധരിച്ചത്
عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم : « سَيْحَانُ وَجَيْحَانُ وَالفُرَاتُ والنِّيل كلٌّ من أنهار الجنة».رواه مسلم
അബൂ സഈദ് അൽ ഖുദ്രി -رَضِيَ اللَّهُ عَنْهُ-, അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- എന്നിവർ നിവേദനം: നബി -ﷺ- പറഞ്ഞു: "(സ്വർഗക്കാർ സ്വർഗത്തിൽ) പ്രവേശിച്ചാൽ ഒരാൾ വിളിച്ചു പറയും: നിങ്ങൾക്കിനി എന്നെന്നും ജീവിക്കാം; ഒരിക്കലും നിങ്ങൾ മരിക്കുന്നതല്ല. നിങ്ങൾക്കിനി എന്നും ആരോഗ്യമാണ്; ഒരിക്കലും നിങ്ങൾക്ക് അസുഖം ബാധിക്കില്ല. നിങ്ങൾക്കിനി എന്നും യുവത്വമാണ്; നിങ്ങളൊരിക്കലും വൃദ്ധരാവുകയില്ല. നിങ്ങൾക്കിനി എന്നും സുഖിക്കാം; നിങ്ങൾക്കിനിയൊരിക്കലും പ്രയാസമില്ല." അല്ലാഹു ഖുർആനിൽ അതിനെ കുറിച്ചാണ് ഇപ്രകാരം പറഞ്ഞത്: "അവരോട് വിളിച്ചുപറയപ്പെടുകയും ചെയ്യും: അതാ, സ്വര്‍ഗം. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമായി നിങ്ങള്‍ അതിന്‍റെ അവകാശികളാക്കപ്പെട്ടിരിക്കുന്നു." (അഅ്റാഫ്: 43)رواه مسلم
അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "സ്വർഗക്കാരോട് അല്ലാഹു ചോദിക്കും: "ഹേ സ്വർഗക്കാരേ!" അപ്പോൾ അവർ പറയും: "ഞങ്ങൾ നിൻ്റെ വിളികേൾക്കുകയും ഉത്തരം നൽകുകയും ചെയ്തിരിക്കുന്നു." അപ്പോൾ അല്ലാഹു പറയും: "നിങ്ങൾക്ക് തൃപ്തിയായോ?" അപ്പോൾ അവർ പറയും: "ഞങ്ങൾ എങ്ങനെ തൃപ്തിയടയാതിരിക്കാനാണ്? നിൻ്റെ സൃഷ്ടികളിൽ ഒരാൾക്കും നൽകാത്തത് നീ ഞങ്ങൾക്ക് നൽകിയിരിക്കുന്നല്ലോ?!" അപ്പോൾ അല്ലാഹു പറയും: "ഞാൻ നിങ്ങൾക്ക് ഇതിനേക്കാൾ ശ്രേഷ്ഠകരമായത് നൽകുന്നതാണ്." അവർ പറയും: "റബ്ബേ! ഇതിനേക്കാൾ ശ്രേഷ്ഠകരമായത് ഇനിയെന്താണുള്ളത്?" അല്ലാഹു പറയും: "എൻ്റെ തൃപ്തി ഞാൻ നിങ്ങൾക്ക് മേൽ വർഷിച്ചിരിക്കുന്നു. ഇനിയൊരിക്കലും ഞാൻ നിങ്ങളോട് കോപിക്കുന്നതല്ല."متفق عليه