Hadith for the World
Topic

കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും

288 hadiths

288 hadiths

അബൂ സഈദ് അൽഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഹേ അബൂ സഈദ്! ആരെങ്കിലും അല്ലാഹുവിനെ തൻ്റെ രക്ഷിതാവായും, ഇസ്‌ലാമിനെ തൻ്റെ ദീനായും, മുഹമ്മദ് നബി -ﷺ- യെ തൻ്റെ ദൂതനായും തൃപ്തിപ്പെട്ടാൽ അവന് സ്വർഗം നിർബന്ധമായിരിക്കുന്നു." അബൂ സഈദിന് ഇത് കേട്ടപ്പോൾ അത്ഭുതമായി. അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഒരിക്കൽ കൂടി എന്നെ അത് കേൾപ്പിച്ചാലും." അപ്പോൾ നബി -ﷺ- അപ്രകാരം ചെയ്തു. ശേഷം അവിടുന്ന് പറഞ്ഞു: "അല്ലാഹുവിൻ്റെ ദാസന് സ്വർഗത്തിൽ നൂറ് പദവികൾ ഉയർത്തി നൽകപ്പെടാൻ കാരണമാകുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. സ്വർഗത്തിലെ എല്ലാ രണ്ട് പദവികൾക്കും ഇടയിലാകട്ടെ, ആകാശത്തിനും ഭൂമിക്കും ഇടയിലുള്ള അകലമുണ്ടായിരിക്കും." അബൂ സഈദ് ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എന്താണത്?" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ജിഹാദാണത്. അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ജിഹാദാണത്."رواه مسلم
അബൂ ഖതാദഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: തൻ്റെ പക്കൽ നിന്ന് കടം വാങ്ങിയ ഒരാളെ അദ്ദേഹം അന്വേഷിക്കുകയായിരുന്നു. (അങ്ങനെ അയാളെ കണ്ടപ്പോൾ) ആ മനുഷ്യൻ മാറിക്കളഞ്ഞു. പിന്നീട് അദ്ദേഹത്തെ കണ്ടുമുട്ടിയപ്പോൾ അയാൾ പറഞ്ഞു: "ഞാൻ പ്രയാസം ബാധിച്ച അവസ്ഥയിലാണ്." അബൂ ഖതാദഃ ചോദിച്ചു: "അല്ലാഹു തന്നെ സത്യം?" അദ്ദേഹം പറഞ്ഞു: "അല്ലാഹു തന്നെ സത്യം." അപ്പോൾ അബൂ ഖതാദഃ പറഞ്ഞു: എങ്കിൽ നബി -ﷺ- പറയുന്നത് ഞാൻ കേട്ടിരിക്കുന്നു: "ഖിയാമത് നാളിലെ ദുരിതത്തിൽ നിന്ന് രക്ഷപ്പെടാൻ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ അവൻ പ്രയാസം അനുഭവിക്കുന്ന ഒരാൾക്ക് ആശ്വാസം നൽകുകയോ, അത് ഒഴിവാക്കി കൊടുക്കുകയോ ചെയ്യട്ടെ."رواه مسلم
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആരെങ്കിലും റമദാനിൽ വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും നോമ്പെടുത്താൽ അവൻ്റെ കഴിഞ്ഞു പോയ പാപങ്ങൾ അവന് പൊറുക്കപ്പെടുന്നതാണ്."متفق عليه
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ലൈലതുൽ ഖദ്റിൽ ആരെങ്കിലും വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും നിന്നു നിസ്കരിച്ചാൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ അവന് പൊറുത്തു നൽകപ്പെടുന്നതാണ്."متفق عليه
وعن سالم بن عبد الله بن عمر بن الخطاب رضي الله عنهم عن أبيه: أن رسول الله صلى الله عليه وسلم قال: « نِعْمَ الرَّجُلُ عبد الله، لو كان يُصلِّي من الليل» قال سالم: فكان عبد الله بعد ذلك لا يَنامُ من الليل إلا قليلًا.متفق عليه
അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "ആരെങ്കിലും അല്ലാഹുവിൻ്റെ മാർഗത്തിൽ ഒരു ദിവസം നോമ്പെടുത്താൽ അല്ലാഹു അവൻ്റെ മുഖത്തെ നരകത്തിൽ നിന്ന് എഴുപത് വർഷം വഴിദൂരം അകറ്റുന്നതാണ്."متفق عليه
സഹ്ൽ ഇബ്നു സഅ്ദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു: "നോമ്പു തുറക്ക് ധൃതി കൂട്ടുന്നിടത്തോളം ജനങ്ങൾ നന്മയിലായിരിക്കും."متفق عليه
സൈദ് ബ്നു ഥാബിത് (رضي الله عنه) നിവേദനം: ഞങ്ങൾ നബി -ﷺ- യോടൊപ്പം അത്താഴം കഴിക്കുകയും, ശേഷം അവിടുന്ന് നിസ്കാരത്തിനായി എഴുന്നേൽക്കുകയും ചെയ്തു." അനസ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: "ഞാൻ ചോദിച്ചു: "അത്താഴത്തിനും ഇഖാമത്തിനും ഇടയിൽ എത്ര ദൈർഘ്യമുണ്ടായിരുന്നു?" അദ്ദേഹം പറഞ്ഞു: "അൻപത് ആയത്തുകളുടെ ദൈർഘ്യം (ഉണ്ടായിരുന്നു)."متفق عليه
മുഅ്മിനീങ്ങളുടെ മാതാവായ ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- റമദാനിലെ അവസാനത്തെ പത്തിൽ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അവിടുന്ന് വഫാത്താകുന്നത് വരെ (മരണപ്പെടുന്നത് വരെ) അത് തുടർന്നു. അദ്ദേഹത്തിന് ശേഷം അവിടുത്തെ പത്നിമാരും ഇഅ്തികാഫിരുന്നു.متفق عليه
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ അത്താഴം കഴിക്കുക; തീർച്ചയായും അത്താഴത്തിൽ ബറകത് (അനുഗ്രഹം) ഉണ്ട്."متفق عليه
ജാബിർ ഇബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി (ﷺ) ഒരു യാത്രയിലായിരുന്നു. അപ്പോൾ അവിടുന്ന് ഒരു ആൾക്കൂട്ടത്തെ ശ്രദ്ധിക്കുകയും, അവരിൽ ഒരാൾക്ക് (വെയിൽ ഏൽക്കാതിരിക്കാൻ) തണൽ ഒരുക്കിയിരിക്കുന്നതും കണ്ടു. അവിടുന്ന് ചോദിച്ചു: "ഇത് എന്താണ്?" അപ്പോൾ അവർ പറഞ്ഞു: "അദ്ദേഹം നോമ്പുകാരനാണ്." അപ്പോൾ അവിടുന്ന് പറഞ്ഞു: "യാത്രയിൽ നോമ്പെടുക്കുന്നത് നന്മയിൽ (പുണ്യത്തിൽ) പെട്ടതല്ല." ഇമാം മുസ്‌ലിം നിവേദനം ചെയ്ത മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരം കൂടിയുണ്ട്: "നിങ്ങൾക്ക് വേണ്ടി അല്ലാഹു നൽകിയ ഇളവ് നിങ്ങൾ സ്വീകരിക്കുക."متفق عليه
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "റമദാനിന് തൊട്ടുമുൻപുള്ള ദിവസമോ രണ്ട് ദിവസങ്ങൾക്ക് മുൻപോ നിങ്ങൾ നോമ്പെടുത്തു തുടങ്ങരുത്; എന്നാൽ ഒരാൾ (സ്ഥിരമായി ഏതെങ്കിലും) നോമ്പ് എടുക്കാറുണ്ടായിരുന്നെങ്കിൽ അവനത് നോറ്റുകൊള്ളട്ടെ."متفق عليه
അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: "നബി -ﷺ- മുസ്‌ലിംകളിൽ പെട്ട അടിമയുടെയും സ്വതന്ത്രൻ്റെയും പുരുഷൻ്റെയും സ്ത്രീയുടെയും കുട്ടിയുടെയും വലിയവരുടെയും മേൽ ഒരു സ്വാഅ് ഈത്തപ്പഴമോ ഒരു സ്വാഅ് ബാർളിയോ ഫിത്വർ സകാത്തായി നൽകുന്നത് നിർബന്ധമാക്കിയിരിക്കുന്നു. ജനങ്ങൾ (പെരുന്നാൾ) നിസ്കാരത്തിന് പുറപ്പെടുന്നതിന് മുൻപ് അത് വിതരണം ചെയ്യപ്പെടണമെന്നും അവിടുന്ന് കൽപ്പിച്ചിരിക്കുന്നു."متفق عليه
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ഒരു മുസ്‌ലിമായ സ്ത്രീക്ക് വിവാഹ ബന്ധം പാടില്ലാത്തവർ അവളുടെ ഒപ്പമില്ലാതെ ഒരു രാത്രി വഴിദൂരം സഞ്ചരിക്കുക അനുവദനീയമല്ല."متفق عليه
عن عائشة وأم سلمة رضي الله عنهما «أن رسول الله صلى الله عليه وسلم كان يُدْرِكُهُ الفجر وهو جُنٌبٌ من أهله، ثم يغتسل ويصوم ».متفق عليه
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആരെങ്കിലും നോമ്പുകാരനായിരിക്കെ മറന്നു കൊണ്ട് ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്താൽ അവൻ തൻ്റെ നോമ്പ് പൂർത്തീകരിച്ചു കൊള്ളട്ടെ; അവനെ ഭക്ഷിപ്പിക്കുകയും അവന് വെള്ളം നൽകുകയും ചെയ്തത് അല്ലാഹു മാത്രമാണ്."متفق عليه
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: "എൻ്റെ ഖലീൽ (പ്രിയസ്നേഹിതൻ) -ﷺ- എന്നോട് മൂന്നു കാര്യങ്ങൾ വസ്വിയ്യത്തായി (ഗൗരവപ്പെട്ട ഉപദേശമായി) പറഞ്ഞു തന്നിട്ടുണ്ട്. എല്ലാ മാസവും മൂന്നു ദിവസം നോമ്പെടുക്കുക, രണ്ട് റക്അത് ദ്വുഹാ നിസ്കാരം നിർവ്വഹിക്കുക, ഉറങ്ങുന്നതിന് മുൻപ് വിത്ർ നിസ്കരിക്കുക; (ഇവയാണ് ആ കാര്യങ്ങൾ)."متفق عليه
ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞു: "റമദാനിലെ അവസാനത്തെ പത്തിലെ ഒറ്റയിട്ട രാത്രികളിൽ ലൈലതുൽ ഖദ്റിനെ നിങ്ങൾ അന്വേഷിക്കുക."متفق عليه
عن عمر بن الخطاب رضي الله عنه قال: قال رسول الله صلى الله عليه وسلم : «إذا أقبل الليل من هَهُنا، وأَدْبَرَالنهار من ههنا، فقد أفطر الصائم».متفق عليه
അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി ﷺ പറഞ്ഞു: "നിങ്ങൾ (റമദാൻ മാസപ്പിറവി) കണ്ടാൽ നോമ്പ് നോൽക്കുക; നിങ്ങൾ (ശവ്വാൽ മാസപ്പിറവി) കണ്ടാൽ നോമ്പ് അവസാനിപ്പിക്കുക. നിങ്ങൾക്ക് മേൽ മറയിടപ്പെട്ടാൽ അത് നിങ്ങൾ കണക്കാക്കുക. (എണ്ണം പൂർത്തിയാക്കുക)."متفق عليه
അബുൽ ഹൗറാഅ് അസ്സഅ്ദി നിവേദനം: ഹസൻ ബ്നു അലി ബ്നി അബീ ത്വാലിബ് -رَضِيَ اللَّهُ عَنْهُمَا- വിനോട് ഞാൻ ചോദിച്ചു: നബി -ﷺ- യിൽ നിന്ന് താങ്കൾ മനപാഠമാക്കിയിട്ടുള്ളത് എന്താണ്? അദ്ദേഹം പറഞ്ഞു: "നബി -ﷺ- യിൽ നിന്ന് ഞാൻ മനപാഠമാക്കിയ കാര്യമാണ് അവിടുത്തെ ഈ വാക്ക്: "നിനക്ക് സംശയം ജനിപ്പിക്കാത്തത് ചെയ്തു കൊണ്ട് സംശയകരമായതിനെ നീ ഉപേക്ഷിക്കുക."رواه الترمذي والنسائي وأحمد
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ഒരാൾ തൻ്റെ വീട്ടിലോ അങ്ങാടിയിലോ നിസ്കരിക്കുന്നതിനേക്കാൾ ഇരുപതിൽ ചില്ല്വാനം പദവികൾ അധികമാണ് ജമാഅത്തായി നിസ്കരിക്കുന്നതിനുള്ളത്. അതായത് ഒരാൾ വുദൂഅ് ചെയ്യുകയും, തൻ്റെ വുദൂഅ് നന്നാക്കുകയും, ശേഷം -നിസ്കാരമെന്ന ലക്ഷ്യമല്ലാതെ മറ്റൊന്നും പ്രേരിപ്പിക്കാതെ- മസ്ജിദിൽ വന്നെത്തുകയും ചെയ്താൽ... അവൻ്റെ ഓരോ കാൽവെപ്പ് വെക്കുമ്പോഴും അതിലൂടെ അവൻ്റെ ഒരു സ്ഥാനം ഉയർത്തപ്പെടുകയും, അവൻ്റെ ഒരു പാപം കൊഴിഞ്ഞു പോവുകയും ചെയ്യാതിരിക്കില്ല. അവൻ മസ്ജിദിൽ പ്രവേശിക്കുന്നത് വരെ ഇപ്രകാരമായിരിക്കും. അവൻ മസ്ജിദിൽ പ്രവേശിച്ചാലാകട്ടെ, നിസ്കാരം അവനെ (മസ്ജിദിൽ) പിടിച്ചു വെക്കുന്നിടത്തോളം അവൻ നിസ്കാരത്തിൽ തന്നെയാണ്. നിസ്കരിച്ച അതേ സ്ഥലത്ത് തുടരുന്നിടത്തോളം മലക്കുകൾ നിങ്ങൾക്ക് മേൽ സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കുന്നതാണ്. അവർ പ്രാർത്ഥിച്ചു കൊണ്ടിരിക്കും: അല്ലാഹുവേ! അവനോട് നീ കാരുണ്യം ചൊരിയണമേ! അല്ലാഹുവേ! അവന് നീ പൊറുത്തു കൊടുക്കണമേ! അല്ലാഹുവേ! നീ അവൻ്റെ മേൽ പശ്ചാത്താപം വർഷിക്കണമേ!" ആ ഇരുത്തത്തിൽ അവൻ (ആർക്കെങ്കിലും) ഉപദ്രവം വരുത്തുകയോ, വുദൂഅ് നഷ്ടപ്പെടുത്തുകയോ ചെയ്യുന്നത് വരെ (ഇപ്രകാരം തുടർന്നു കൊണ്ടിരിക്കും)."متفق عليه
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഞാൻ നിങ്ങളോട് നിരോധിച്ചത് നിങ്ങൾ വെടിയുക. ഞാൻ നിങ്ങളോട് കൽപ്പിച്ചത് നിങ്ങൾക്ക് അതിൽ സാധ്യമാകുന്നത് പ്രാവർത്തികമാക്കുക. നിങ്ങൾക്ക് മുൻപുള്ളവരെ നശിപ്പിച്ചത് അവരുടെ അധികരിച്ച ചോദ്യങ്ങളും, അവരുടെ നബിമാരോട് അവർ എതിരായതും മാത്രമാണ്."ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
عن أبي ذر رضي الله عنه قال: قال النبي صلى الله عليه وسلم :«عُرِضَتْ عَلَيَّ أعمالُ أُمتي، حَسَنُهَا وسَيِّئُهَا فَوَجَدتُ في مَحَاسِنِ أَعْمَالِهَا الأَذَى يُمَاطُ عَنِ الطَّرِيقِ، ووَجَدتُ في مَسَاوِئِ أَعْمَالِهَا النُّخَاعَةُ تَكُونُ في المَسْجِدِ لا تُدْفَنُ».رواه مسلم